വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അംബിക സുകുമാരൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:49.
തെക്കുന്നുവന്ന കാറ്റേ തെമ്മാടിക്കാറ്റേ തെല്ലൊന്നു നില്ല് കാറ്റേ തെല്ലൊന്നു നില്ല് കാറ്റേ മാളികയിലെ മട്ടുപ്പാവില്‍ മണിമാരന്‍ നില്‍പ്പുണ്ട് സുന്ദരമാം ഖല്‍ബുണ്ട് നോവ് ചേരും കണ്ണുണ്ട് കണ്ടുവെങ്കില്‍ ചൊല്ലണം ഞാന്‍ കാത്തിരിക്കണ വര്‍ത്താനം തേന്‍കുടിക്കും വണ്ടേ തെണ്ടിനടക്കും വണ്ടേ ഇന്നൊരുകാരിയമുണ്ടേ ചാരെയുള്ളൊരു വീട്ടില്‍ ചെന്നെന്‍ മാരനെ നീ കാണേണം അന്യരാരും കേള്‍ക്കാതെ അരികില്‍ച്ചെന്നു ചൊല്ലേണം ഇന്നലെഞാനദ്ദേഹത്തിനെ സൊപ്പനം കണ്ട വര്‍ത്താനം |