ഇതാ വഴി മാറിയോടുന്നു (#ഹോം )
This page was generated on May 21, 2024, 11:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംരാഹുല്‍ സുബ്രഹ്മണ്യന്‍
ഗാനരചനശ്യാം മുരളീധരൻ ,അരുൺ ആലാട്ട്
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,അരുൺ ആലാട്ട്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2021 15:06:40.
ഇതാ വഴിമാറിയോടുന്നു കഥ
പുതുലോകമേറുന്നു സദാ
ചിറകേറി മായുന്നു ജരാനര...

ഇതാ വഴിമാറിയോടുന്നു കഥ
പുതുലോകമേറുന്നു സദാ
ചിറകേറി മായുന്നു ജരാനര...

ഈ ഇരുളിലും ഇടവീഥിയിൽ മെല്ലെ
കാലിടറിയെൻ ചില ചുവടു ചേരുന്നിതാ
തീയൊരു തരി ഇടനെഞ്ചിലുണ്ടെങ്കിൽ
നിറവേനലും മഴനീരുപോൽ തെളിവായി മാറുന്നിതാ

ഈ മൊഴി ഞാനാദ്യമായിതാ അറിയുമിത്
കാലവും കൈക്കുമ്പിളിൽ തരും ഒരു ലഹരി
വീഴുന്നു വീണുടഞ്ഞു താനേ ഇനിയുയരാൻ
ഞാൻ ഈ ദിനങ്ങളിന്ദ്രജാലമറിയുകയായ്

ഇതാ വഴിമാറിയോടുന്നു കഥ
പുതുലോകമേറുന്നു സദാ
ചിറകേറി മായുന്നു ജരാനര...
ഈ ഇരുളിലും ഇടവീഥിയിൽ മെല്ലെ
കാലിടറിയെൻ ചില ചുവടു ചേരുന്നിതാ
തീയൊരു തരി ഇടനെഞ്ചിലുണ്ടെങ്കിൽ
നിറവേനലും മഴനീരുപോൽ തെളിവായി മാറുന്നിതാ

നീലാകാശം മുന്നിൽ നീളെ
പാറാൻ മേലെ പട്ട൦ പോലെ
തേടും തീരം ചേരും വരെ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts