ഉയരും (ജൂൺ )
This page was generated on May 13, 2024, 6:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഇഫ്തിക്കര്‍ അലി
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍ഗൗരിലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 14 2019 16:30:41.

ഉയരും മഞ്ഞലയിൽ മറയും ഇന്നലെകൾ
ഒരു പൂക്കാലം പൊഴിയുമീ ഇലകൾ

മനസ്സിലീ ഓർമ്മകൾ കുരുന്നുപൂക്കളായി വിടർന്നു നിന്നോ
അടർന്നൊരീ മോഹവും കൊരുത്തു ചേർത്തുവോ
നിറങ്ങളാലേ.....

അറിയാതെ നെഞ്ചിന്റെ ഇഴകളിലാരോ
നെയ്ത പ്രിയമോലും ആ മുഖമൊന്നു കാണാനായ്
വിരുന്നു വരാനായ്...
പിരിയാതെ പോയൊരാ വഴിത്താരിൽ
നിറയേ പൊഴിഞ്ഞൊരോർമ്മ പൊൻമാരി തന്നിൽ
നനഞ്ഞു നീ.....
ആ....ആ....ആ....

തിരികെ മടങ്ങുന്നൊരലകളിലെ വെൺമൺതരികൾ പോലെ
ഓർമ്മകളൂറി നിന്നില്ലേ...നിറഞ്ഞ നിലാവിൽ...
പറയാതെ നിന്ന വാക്കിലെല്ലാമേ
അറിയാതെ പോയ തീരാമോഹങ്ങൾ
നിന്നിൽ....കവിതയായ്.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts