അത്രമേൽ അത്രമേൽ (പ്രശ്നപരിഹാരശാല )
This page was generated on May 13, 2024, 8:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംപ്രമോദ് ഭാസ്കർ
ഗാനരചനകൈതപ്രം
ഗായകര്‍കാവ്യ രാജേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 14 2018 00:26:22.
അത്രമേൽ അത്രമേൽ സ്‌നേഹിച്ചിരുന്നു
അത്രമേൽ അത്രമേൽ സ്‌നേഹിച്ചിരുന്നു നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
അത്രമേൽ അത്രമേൽ സ്‌നേഹിച്ചിരുന്നു നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
മഴയുടെ രാഗം മഴവില്ലിൻ വീണയിൽ മീട്ടിയിരുന്നു
മധുര സംഗീതത്തിൽ മുങ്ങിയിരുന്നു
അത്രമേൽ അത്രമേൽ സ്‌നേഹിച്ചിരുന്നു നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു

നിൻമുടിതുമ്പിലെ ജലബിന്ദുവിൽ ഞാൻ സൂര്യനായ് മറഞ്ഞിരുന്നൂ
നിൻമുടിതുമ്പിലെ ജലബിന്ദുവിൽ ഞാൻ സൂര്യനായ് മറഞ്ഞിരുന്നൂ
നിൻ മൃദുചുംബന രേഖയിൽ ശശിലേഖ പ്രണയമനോഹര ചിത്രം വരഞ്ഞു
പ്രണയമനോഹര ചിത്രം വരഞ്ഞു
അത്രമേൽ അത്രമേൽ സ്‌നേഹിച്ചിരുന്നു നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു

നീയൊന്നു തൊടുമ്പോൾ മനസ്സിൻ സിതാറിൽ
വൃന്ദാവനസാരംഗ ..വൃന്ദാവനസാരംഗ
നീയൊന്നു പിണങ്ങിയാൽ കൈവളയിൽ പോൽ
ശോകാർദ്ര താളം കിലുങ്ങി .. ശോകാർദ്ര താളം കിലുങ്ങി

അത്രമേൽ അത്രമേൽ സ്‌നേഹിച്ചിരുന്നു നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
മഴയുടെ രാഗം മഴവില്ലിൻ വീണയിൽ മീട്ടിയിരുന്നു
മധുര സംഗീതത്തിൽ മുങ്ങിയിരുന്നു
അത്രമേൽ അത്രമേൽ സ്‌നേഹിച്ചിരുന്നു നമ്മൾ
ഇഷ്ടത്തിൻ തെളിമഞ്ഞിൽ കുളിച്ചിരുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts