വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | ശങ്കർ ഡൂൺ |
ഗാനരചന | സുരേഷ് നടുവത്ത് |
ഗായകര്‍ | മഞ്ജരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 01 2018 13:11:08.
മാതളപ്പൂമൊട്ടുതോൽക്കും മാന്തളിരിൻ മേനിയാണു് പേടമാനിൻ കണ്ണിനാലെ ഖൽബു കലക്കണ ഹൂറിയാണു് മാതളപ്പൂമൊട്ടുതോൽക്കും മാന്തളിരിൻ മേനിയാണു് പേടമാനിൻ കണ്ണിനാലെ ഖൽബു കലക്കണ ഹൂറിയാണു്... മാതളപ്പൂമൊട്ടുതോൽക്കും...ഉം....ഉം.... താമരപ്പൂങ്കണ്ണിനുള്ളിൽ കനവു മൂളണ മോഹവണ്ടിൽ താമരപ്പൂങ്കണ്ണിനുള്ളിൽ കനവു മൂളണ മോഹവണ്ടിൽ.... കരളുടക്കിയതെന്തിനാണു്..... ചെറുചിരിയുടെ മറുപടി അതിലുരുകിടുന്നൊരു പരിഭവം ചെറുചിരിയുടെ മറുപടി അതിലുരുകിടുന്നൊരു പരിഭവം... തരിവളയുടെ മണിക്കിലുക്കത്തിൽ ഒഴുകിടുന്നൊരു കരളകം തരിവളയുടെ മണിക്കിലുക്കത്തിൽ ഒഴുകിടുന്നൊരു കരളകം... മാതളപ്പൂമൊട്ടു തോൽക്കും...ഉം....ഹോ..... കാദരിത്തേന്മാവുപോലെ പ്രണയമുറ്റത്തിന്റെ കോണിൽ കാദരിത്തേന്മാവുപോലെ പ്രണയമുറ്റത്തിന്റെ കോണിൽ.... പൂത്തുലഞ്ഞതെന്തിനാണു്....... കുറുനിരയുടെ കരിമിഴിയുടെ കവിത മൂളിയതെന്താണു് കുറുനിരയുടെ കരിമിഴിയുടെ കവിത മൂളിയതെന്താണു്... കരിമ്പു ചക്കര കടിച്ച കാലത്തെ കരിമധുരത്തിൻ തേനാണു് കരിമ്പു ചക്കര കടിച്ച കാലത്തെ കരിമധുരത്തിൻ തേനാണു്.... മാതളപ്പൂമൊട്ടുതോൽക്കും മാന്തളിരിൻ മേനിയാണു് പേടമാനിൻ കണ്ണിനാലെ ഖൽബു കലക്കണ ഹൂറിയാണു് മാതളപ്പൂമൊട്ടുതോൽക്കും...ഉം....ഉം.... |