കാലമെല്ലാം (സ്ട്രീറ്റ് ലൈറ്റ്‌സ് )
This page was generated on April 30, 2024, 11:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംആദർശ് അബ്രഹാം
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 25 2018 16:14:53.

കാലമെല്ലാം നിൻ കൂട്ടായിരിക്കാം ഞാൻ
പതിയെ നീ വിളിച്ചാൽ....
നീലമുകിലിന്റെ ഇതളായെൻ കണ്ണഴകേ...കണ്ണിനഴകേ...
കാണാതെ...പോവാതെ...നീയെൻ കനവുകളെ...
നോവായും തേനായും നെഞ്ചിൽ നിറയുകയായ്....
ചെംകുറിഞ്ഞി പൂത്ത വഴിയോരത്ത്‌
കാത്തുനിന്നു നിന്നെ പതിവായി ഞാൻ...
അമ്പിളിപ്പൂക്കാലം തന്നതല്ലേ...
വേനലിൻ ചിതയിലായി തീരരുതേ....
കാലമെല്ലാം നിൻ കൂട്ടായിരിക്കാം ഞാൻ
പതിയെ നീ വിളിച്ചാൽ....

പാറുന്നോ...മോഹങ്ങൾ...
പാറുന്നൂ....ഹൂ..ഹൂ....ഹൂ...
പാറുന്നോ...മോഹങ്ങൾ..
കനവുകൾ എഴുതവേ....ഹേ..
കനവുകളെഴുതുവാൻ മഷി തിരഞ്ഞു ഞാൻ...
വെണ്ണിലാവിലും...
അതിലൊരു കൊതി നിറഞ്ഞു കണ്ണുഴിഞ്ഞുവോ...
താരമേ....അകലെ വാനിലായ്‌...

ചില്ലത്തുമ്പിൽ കാന്താരിക്കിളി...മൂളിയോ...രാരീ രാരീരം...
ചെല്ലത്തുമ്പീ താഴേയ്ക്കൊന്നു വാ....
പൂത്തിതാ വാടാമല്ലികൾ...

പുലരികൾ മധുരമായ്...
പുലരികൾ മധുരമായ് കഥ പറഞ്ഞുവോ...
കൊഞ്ചിയങ്ങനെ...
വെയിലൊളി വിരലിനാലേ ഒന്നു തൊട്ടുവോ...
ആദ്യമായ്...അരികെ മെല്ലെയായ്.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts