മഴമുകിൽ പെയ്യുമീ (ശ്രീഹള്ളി )
This page was generated on April 28, 2024, 4:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരാജേഷ് ബാബു കെ ശൂരനാട്‌ ,ഷംജിത്ത് ശിവൻ
ഗാനരചനസുധി ,നിഷാന്ത് കോടമന ,ബീബ കെ.നാഥ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 18 2018 16:00:17.

മഴമുകിൽ പെയ്യുമീ സന്ധ്യയിൽ
നറുമണം പൊഴിയുമീ വഴികളിൽ....
ഒരു കുയിൽ നാദമായ് വീശുമീ തെന്നലും
ഓർമ്മയിൽ...ഈ വയൽ കിളികളും...
അരികിലായ് നിൻ സ്വരം കേട്ടു ഞാൻ
മധുരമായ് ഈണമായ് പൊഴിയവേ...
അകലെ തേൻ തുള്ളിയായ് പെയ്യുമാ മേഘവും
പുളകമായ്...വർണ്ണമായ്....പൂക്കളായ്.....

പുഴയിലെ മീനിനെ കൈകളാൽ കോരി നാം
കുഞ്ഞിളം തുമ്പികൾ നോക്കി നിന്നുപോയ്...
പുഴയിലെ മീനിനെ കൈകളാൽ കോരി നാം
കുഞ്ഞിളം തുമ്പികൾ നോക്കി നിന്നുപോയ്...
അതിരാണിപ്പൂ ചിരിച്ചൂ...പൂവാക ഇല പൊഴിച്ചൂ
അകതാരിൽ ആശകളും പ്രാവിന്റെ കുറുകലുമായ്
അരയന്നം ദൂതുയമായ് വന്നുവോ....
നാം ചേർന്നു നെയ്യും കനവിൽ
ഒരു വർണ്ണ ദീപം വിടരാൻ കൊതിച്ച
നമ്മിൽ...നിറഞ്ഞു ദാഹം...
അരികിലായ് നിൻ സ്വരം കേട്ടു ഞാൻ
ആ...ആ...ആ...ആ.....

മാവിൻ ചോട്ടിൽ നാം കൂട്ടമായ് ചേർന്ന നാൾ
കേട്ടൊരാ മൂളലിൽ ചേർന്നലിഞ്ഞു പോയ്...
മാവിൻ ചോട്ടിൽ നാം കൂട്ടമായ് ചേർന്ന നാൾ
കേട്ടൊരാ മൂളലിൽ ചേർന്നലിഞ്ഞു പോയ്...
വിരിയുന്ന പൂമൊട്ടുകൾ...നനവാർന്ന പുൽപ്പരപ്പിൽ
മനസ്സിന്റെ ഓളങ്ങളിൽ നാമൊന്നു ചേർന്നിരുന്നു
ശിശിരങ്ങൾ പൂക്കും വയലേലയിൽ
മധുരാഗം പൊഴിയും നിനവിൽ
ഒരു മാത്ര നമ്മളറിയാതെ...ഒന്നായലിഞ്ഞു ചേരും....

അരികിലായ് നിൻ സ്വരം കേട്ടു ഞാൻ
മധുരമായ് ഈണമായ് പൊഴിയവേ...
അകലെ തേൻ തുള്ളിയായ് പെയ്യുമാ മേഘവും
പുളകമായ്...വർണ്ണമായ്....പൂക്കളായ്.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts