ഉടുക്കാനൊരു പച്ചിലമുണ്ടു് (സുഖമാണോ ദാവീദേ )
This page was generated on May 8, 2024, 1:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2018 13:13:23.

ഉടുക്കാനൊരു പച്ചിലമുണ്ടു്...തുടിക്കാനൊരു ചക്കരത്തോടു്
കുറുമ്പേ നീ വാവോ....
ഉടുക്കാനൊരു പച്ചിലമുണ്ടു്...തുടിക്കാനൊരു ചക്കരത്തോടു്
കുറുമ്പേ നീ വാവോ....
മുത്തുകൊണ്ടു് മുറം നിറച്ചു്....വീട്ടിനുള്ളിൽ വാഴുമോ
വാക്കുകൊണ്ട് വീണമീട്ടി...നാടൻപാട്ടു പാടുമോ
ഏട്ടന്റെ കൈയെത്തും ദൂരത്തെ പൊന്നല്ലേ....എന്നും...
ഉടുക്കാനൊരു പച്ചിലമുണ്ടു്...തുടിക്കാനൊരു ചക്കരത്തോടു്
കുറുമ്പേ നീ വാവോ....

മഞ്ഞക്കിളി പാടുന്ന നേരം...മഞ്ഞുമഴ ചാറുന്ന നേരം
കൂടേ പാടാനെത്താറില്ലേ നീ...
ഉള്ളിലുള്ള കുഞ്ഞുമനസ്സിൽ...കണ്ണിലുള്ള വർണ്ണക്കനവിൽ
തീരാമോഹം തോന്നാറില്ലേ....
മുറ്റത്തെ തേന്മാവിൻ കായ്ക്കുന്ന കൊമ്പത്തു്
പൊന്നൂഞ്ഞാലാടാൻ മാമ്പഴം തേടാൻ
എന്നുമെൻ കൂടെ എത്തുമോ മുത്തേ
കൊത്തം കല്ലിൽ എത്തി കൊത്താൻ വരുമോ നീ....
ഉടുക്കാനൊരു പച്ചിലമുണ്ടു്...തുടിക്കാനൊരു ചക്കരത്തോടു്
കുറുമ്പേ നീ വാവോ....

ഞായറാഴ്ച പള്ളിപ്പറമ്പിൽ ഞായം കൂടും കൂട്ടരോടൊപ്പം
കുർബ്ബാന കൂടാൻ എത്താറില്ലേ എത്താറില്ലേ നീ....
അത്തിപ്പഴം വീഴുന്ന രാവിൽ...ചെത്തിപ്പഴം ചോക്കുന്ന രാവിൽ
ആരും കാണാതെത്താറില്ലേ എത്താറില്ലേ നീ...
അക്കരെയിക്കരെ എത്തുന്ന പൂന്തോണി
പൊന്നോടം തുഴയാൻ തീരം തേടാൻ പോരാറില്ലേ നീ
അന്നെന്റെ കൂടെ കണ്ടു കണ്ടു...കടലു കണ്ടു
ഒന്നായ് നാം.....
ഉടുക്കാനൊരു പച്ചിലമുണ്ടു്...തുടിക്കാനൊരു ചക്കരത്തോടു്
കുറുമ്പേ നീ വാവോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts