ഈറന്‍ മേഘം (മോം )
This page was generated on May 28, 2024, 3:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎ ആര്‍ റഹ്‌മാന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2017 13:58:19.
ഈറൻ മേഘം കൊണ്ടേ വാനം വർഷം പെയ്യും നാൾ വരും ഇനിയും
എത്രയോ നാൾ തേങ്ങി നെഞ്ചിൻ മിഴികൾ നീറി മൂകം മൂകമായ്
ഒന്നിനി പോവുക നാം ഒന്നിനി പോവുക നാം
ഒന്നിനി പോവുക നാം..

വ്യർത്ഥമാം രാവുകളേ തപ്തമാം പകൽ വേളകളേ
വ്യർത്ഥമാം രാവുകളേ തപ്തമാം പകൽ വേളകളേ...
നിഴൽ വീണ പാതകളേ നിറയും ഏകാന്ത നോവുകളേ
ഇല്ലിനി കണ്ണീരിൻ ലോകം …ഇല്ലിനി കനലാളും കാലം
ഒന്നിനി പോവുക നാം.. ഒന്നിനി പോവുക നാം
ഒന്നിനി പോവുക നാം.. ഒന്നിനി പോവുക നാം...
ഒന്നിനി പോവുക നാം.. ഒന്നിനി പോവുക നാം..

ഓ….ഏകാന്തശോകാർദ്ര തീരങ്ങളില്ല
തോരാതെ തോരാതെ തേന്മഴയില്ല
കൂരിരുളിൻ കടലില്ല സൂര്യപരാഗം ചൂടി ജീവൻ
പാരാകെ ഈ പാരാകെ തൂമയെഴും ദീപാഗ്നി
ഞാനിന്നുയിർത്തെണീറ്റു മറ്റൊരാളായ് പിറന്നു
സുസ്മേരമധുരം പകരും കിനാവായ്
അശ്രു ഞാൻ തൂവാനില്ല നോവോർമ്മയിൽ വീണ്ടും
പുലരിയെത്തും പതിയെ വിണ്ണിൽ പഴയ സ്മരണ
പൊഴിയും നെഞ്ചിൽ ഒഴുകുന്നതീ പുതിയ ഗതിയിൽ
പുലരിയെത്തും പതിയേ മണ്ണിൽ പാടിയുണരും അരുവികളേ
നീളേ അചലയായ് അചലയായ്
സുബലയായ് സുബലയായ്
ഒന്നിനി പോവുക നാം.. ഒന്നിനി പോവുക നാം..
ഒന്നിനി പോവുക നാം.. ഒന്നിനി പോവുക നാം...
ഒന്നിനി പോവുക നാം.. ഒന്നിനി പോവുക നാം..
ഒന്നിനി പോവുക നാം ഒന്നിനി പോവുക നാം
ഒന്നിനി പോവുക നാം.. ഒന്നിനി പോവുക നാം....
ഒന്നിനി പോവുക നാം……ഒന്നിനി പോവുക നാം...











malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts