ആലോലം (ഹിമാലയത്തിലെ കശ്മലൻ )
This page was generated on May 5, 2024, 4:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഅരവിന്ദ് ചന്ദ്രശേഖര്‍
ഗാനരചനഎം ആർ വിബിൻ
ഗായകര്‍മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2017 15:12:34.

ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ
തേനൂറും പൂമാരിയായ്....
ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ
തേനൂറും പൂമാരിയായ്.....
ഈ നോക്കിനീവാക്കിനീണം നെഞ്ചിൽ മഞ്ഞാകും
നാമേതോ വെൺമേഘമായ്....
ആരാരും കാണാതിരുമോഹങ്ങൾ മിണ്ടാതെ
ഒന്നാകും രാവോ വരവായ്.....
കാതിൽ നാണം ചൊല്ലും പുതുകനവാകും
പ്രേമം നിന്നിൽ കളിയെഴുതുന്നു
കാവ്യം പോലെ മഴവിരലായ്...
നീ നിൻ മൗനം കൊണ്ടേ മൊഴിതിരയുമ്പോൾ
മോഹം നിന്നിൽ കുളിരെഴുതീടും
വീണ്ടും വീണ്ടും ഹിമകണമായ്.....

ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ
തേനൂറും പൂമാരിയായ്....
ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ
തേനൂറും പൂമാരിയായ്.....

നീയോതും കിന്നാരം കവിളോരം സമ്മാനം
ഈ യാമം സംഗീതമായ്...
ഞാനാകും തീനാളം തേടുന്നേ ഉന്മാദം
ഉരുകുന്നേ ഉയിരാവോളം...
മധുരാനന്ദമോ....നവ വാസന്തമോ...
രഥമേറുന്ന സഞ്ചാരമോ....
തളിരോളങ്ങളിൽ...മഴവിൽ പായയിൽ
അലിയുന്നേകമനമായി നാം.....
ആലോലം മിന്നും അഴകോലും നീലക്കണ്ണാകെ
തേനൂറും പൂമാരിയായ്......
ഉം....ഉം...ഉം....ഉം....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts