തെയ്യം തിന്തക (സഖാവ് )
This page was generated on April 27, 2024, 3:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനസൂരജ് എസ് കുറുപ്പ്
ഗായകര്‍ശ്രീകുമാർ വാക്കിയിൽ ,ശ്രീരാജ് സജി ,നിരഞ്ജ് സുരേഷ് ,സച്ചിൻ രാജ് ,രഞ്ജിത്ത് രാം ,രാഹുൽ ലക്ഷ്മൺ ,മിഥുൻ ജയരാജ് ,ഹരിത ബാലകൃഷ്ണൻ ,രാധിക നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 20 2017 17:10:56.

ചങ്കിൽ ജ്വലിച്ചുയർന്നിടുന്നൊരാ വീരം
വളരും കാലമിതുയരേ.....
മണ്ണിൽ ചുവപ്പതിൻ മിടിപ്പുകളാകും
പുതുയുഗമിന്നൊരു നാടിനായി നമ്മളൊന്നായ്
ചേരും ഇടങ്ങളിൽ...ഉയരും കരങ്ങളിൽ
മുറുകെ പിടിച്ചിടാം ചെങ്കൊടിയിനി നാളേയ്ക്കായ്....
തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക
തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക....
തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക..(2)

ഇനിമേൽ ഇടിനാദം പോൽ തെരുവിൽ പോർവിളി വരവേ
ഉയിരാൽ തട തീർക്കും നമ്മൾ.....
കലിയുഗം നടമാടുമ്പോൾ അടിമത്താവമതുയരേ
മായാ തണലാകും നമ്മൾ....
വാക്കിനെ നോക്കിനാൽ വെല്ലും നമ്മൾ
പോരിനെ പോരിനാൽ നേടും നമ്മൾ...
കൈകളെ തമ്മിലായ് കോർത്തീടാം ഈ
വിണ്ണിലായ് മുഴങ്ങിടട്ടെ ഇൻക്വിലാബിൻ ആരവങ്ങൾ....
ചേരും ഇടങ്ങളിൽ...ഉയരും കരങ്ങളിൽ
മുറുകെ പിടിച്ചിടാം ചെങ്കൊടിയിനി നാളേയ്ക്കായ്....
തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക
തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക....
തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക..(2)

കാലം പതിവായ് ദൃഢമായ് കഥയായ്
പതിയേ ഉറയും ചരിത്രം....
നാം അതിൽ എഴുതും നിണമാൽ ചിരിയിൽ തീർക്കും
മാറ്റത്തിൻ വസന്തങ്ങൾ...
ദൂരെയായ് സൂര്യനെ കാണും വരെ
രാവതിൻ കാവലായ് വേണം നമ്മൾ
രക്തജീവനാം ഉദിക്കും ആയിരങ്ങൾ
വിണ്ണിലായ് മുഴങ്ങിടട്ടെ ഇൻക്വിലാബിൻ ആരവങ്ങൾ....
ചേരും ഇടങ്ങളിൽ...ഉയരും കരങ്ങളിൽ
മുറുകെ പിടിച്ചിടാം ചെങ്കൊടിയിനി നാളേയ്ക്കായ്....
തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക
തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക....
തെയ്യം തിന്തക...തെയ്യം തിന്തക...തെയ്യം തിന്തക..(2)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts