ലോകം എന്നും (സഖാവ് )
This page was generated on April 28, 2024, 5:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംപ്രശാന്ത് പിള്ള
ഗാനരചനഅൻവർ അലി
ഗായകര്‍ബിജിബാല്‍ ,നിരഞ്ജ് സുരേഷ് ,സച്ചിൻ രാജ് ,ഹരിത ബാലകൃഷ്ണൻ ,രാധിക നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2017 05:07:42.

ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും
പദങ്ങളാകെ ഗാനമായി മാറിടുന്ന നാളിനായ്
മണ്ണിലും മനസ്സിലും വിതച്ച പൊൻ കിനാവിലെ
ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ്
ത്യജിക്കണം പുഴുത്തു പൂതലിച്ചുപോയ മച്ചകം
തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജാലകം...

ഓ...ഓ....ഓ...ഓ...

കെടുത്തേണ്ടതാദ്യം വിശപ്പാണു നാം...
എടുക്കേണം അതിനായി സ്വപ്നായുധം
കൊളുത്തേണം ആ സ്വപ്നം ഉള്ളിൽ കെടാ-
വിളക്കായ് ചിരം നാം സഖാക്കളേ.....
(കെടുത്തേണ്ടതാദ്യം......)
പല പല ദേശങ്ങൾ വംശങ്ങൾ ഒന്നായ്
മതനിറഭേദങ്ങൾ മായും ലോകം
അടിമകൾ ഇല്ലാത്തൊരാ ലോകം എത്താൻ
അണിയണിയായ് നമ്മൾ മുന്നേറും
ചെമ്മേഘങ്ങൾ പോലേറി...എത്തും ആ തീരം
ഒറ്റയായല്ല നാമെത്രയോ കോടിയായ്....
ചുവന്നവെട്ടം തെളിച്ചെത്തുമന്നേരം
സ്വപ്നസൂര്യാംശു നൂറായിരം നാളമായ്
നമ്മൾ എത്തുന്നിടം മർത്ത്യർ മറ്റുള്ളവർ
സർവ്വജാലങ്ങൾ ഒന്നായ പുത്തൻ പാരിടം....
ഓ...ഓ....ഓ...ഓ...

ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും
പദങ്ങളാകെ ഗാനമായി മാറിടുന്ന നാളിനായ്
മണ്ണിലും മനസ്സിലും വിതച്ച പൊൻ കിനാവിലെ
ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ്
തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജയിലുകൾ
പടുക്കണം ജനങ്ങളൊത്തു പാർത്തിടും തുറസ്സുകൾ...

ലോകമെങ്ങുമുള്ള സകല മർത്ത്യരും മൊഴിഞ്ഞിടും
പദങ്ങളാകെ ഗാനമായി മാറിടുന്ന നാളിനായ്
മണ്ണിലും മനസ്സിലും വിതച്ച പൊൻ കിനാവിലെ
ഫലങ്ങളൊക്കെ നമ്മളൊത്തു പങ്കിടുന്നിടത്തിനായ്
ത്യജിക്കണം പുഴുത്തു പൂതലിച്ചുപോയ മച്ചകം
തകർക്കണം തുരുമ്പെടുത്ത പൂർവ്വകാല ജാലകം...
ഓ...ഓ....ഓ...ഓ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts