ആകാശം പന്തൽ (രക്ഷാധികാരി ബൈജു (ഒപ്പ്))
This page was generated on May 8, 2024, 5:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍സുദീപ് കുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2017 05:09:01.

തന്നാനന തെയ്...തന നന തന്നാനന തെയ്
തിന്തികി തികി തകതികി താര...തന്നാനന തെയ്....(2)

ആകാശം പന്തലു കെട്ടി...ആവേശം തൊങ്ങലു ഞാത്തി
ചെറുപ്രാവുകൾ ആരവമോടെ വന്നെത്തി....
ഇരവേകിയ വാർമുടി കെട്ടി...പുഴ തുന്നിയ ദാവണി ചുറ്റി
പകലിൻ ചിരി ചൂടിയൊരുങ്ങി എൻ നാടു്
കരളേകിയിണങ്ങിയിറങ്ങി മാളോരു്....
(ആകാശം പന്തലു കെട്ടി....)

താളത്തിൽ മേളത്തിൽ താനെന്നും മുന്നേയെത്താൻ നെട്ടോട്ടം
തീരാതെ ആഘോഷം കാലത്തിൻ മൈതാനത്തു് കളിയാട്ടം
തീ പാറും മത്സരമെല്ലാം മനതാരിൽ ഉത്സവമായേ...
ഓരോരോ കുഞ്ഞു വിഷാദം മുകിലായി പെയ്തൊഴിയുന്നേ...
കൈതോലച്ചേലോടെ തുള്ളണു് നെഞ്ചം...
ഒരുമിച്ചു രസപ്പുഴ നീന്താൻ പോരുന്നോ....
(ആകാശം പന്തലു കെട്ടി....)

നീയാണോ...ഞാനാണോ...
കയ്യൂക്കിൽ കമ്പവലിക്കേ വാക്കേറ്റം
ചങ്ങാതീ പോകല്ലേ...സ്നേഹത്തിൻ പൂന്തേനുണ്ണാം മൂക്കറ്റം...
കണ്ണേറിൽ പൂക്കണൊരിഷ്ടം..കളിവാക്കിൽ മാഞ്ഞു പിണക്കം
എല്ലാർക്കും ഇന്നിനി ബാല്യം...ഉണരുന്നേ ചുണ്ടിലൊരീണം....
പതിരില്ലാ കതിരുള്ളാൽ കൊയ്യണ നാടു്
ഹൃദയത്തുടി കൊട്ടിയുറഞ്ഞേ മാളോരു്....
(ആകാശം പന്തലു കെട്ടി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts