മൗനം പോലും (ഗോൾഡ്‌ കോയിൻസ് )
This page was generated on May 1, 2024, 12:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഔസേപ്പച്ചൻ
ഗാനരചനപി എസ് റഫീക്
ഗായകര്‍ചാർളി ബഹറേൻ ,ഔസേപ്പച്ചൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2017 11:45:06.

മൗനം പോലും വാചാലമായ്
ഈ മണ്ണിൽ നാമൊന്നായ് ചേർന്നൊരാ നാളിൽ
രാവോളം നോവും പേറി...വാനോളം സ്നേഹം തൂവി
ഈ ജന്മം വീണ്ടും നാം ഒന്നാകുമോ....

വഴിപിരിയും നമ്മൾ...വരുമൊരുനാൾ വീണ്ടും
വെയിൽചായും തീരത്തിനോരം....
രാവിന്റെ മാറിൽ കാലങ്ങൾ മായ്ക്കാത്ത
കാവ്യങ്ങളായ് നാം മാറിടും...

കാത്തിരിപ്പിൻ നോവു പേറി...
ചുടുവേനൽ ഉള്ളം പോലെ
കാലമേറെ താണ്ടിടുന്നീ തെരുവിൻ മക്കൾ...
തെരുവിൻ മക്കൾ...

വഴിപിരിയും നമ്മൾ...വരുമൊരുനാൾ വീണ്ടും
വെയിൽചായും തീരത്തിനോരം....
രാവിന്റെ മാറിൽ കാലങ്ങൾ മായ്ക്കാത്ത
കാവ്യങ്ങളായ് നാം മാറിടും...

സ്നേഹമേ...ആയുധങ്ങൾ
മുന്നേറും ലക്ഷ്യം നേടാൻ.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts