ഓരോരോ കുഞ്ഞിച്ചോടിൽ (കോലു മിട്ടായി )
This page was generated on May 5, 2024, 2:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംശ്രീരാജ് സഹജൻ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വൈശാഖ് സി മാധവ് ,ശ്രീരാജ് കെ സഹജൻ ,പി കെ വൈശാഖ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2017 08:29:59.

ഓരോരോ കുഞ്ഞിച്ചോടിൽ ഉന്നം തേടി മുന്നേറുന്നേ
ഓരോരോ കണ്ണിൽക്കണ്ണിൽ ഉന്മേഷത്തൂമിന്നൽ ചിന്തിടുന്നേ....
പോകാമീ തീരത്തൂടെ തമ്മിൽ തമ്മിൽ ചേർന്നിതാ
ദൂരെയാ വിണ്ണിൻ കൊമ്പിൽ ചേക്കേറീടാൻ വേഗമേ....
പീലിത്തുമ്പിൽ ചായം തൂവി വെള്ളിനിലാവേ വന്നീടുമോ
വെള്ളത്താളിൽ ചിത്രം പോലെ വെണ്മുകിലേ നീ താഴെ വരൂ....

ഓരോരോ ഇഞ്ചും നാം അഞ്ചാതെന്നും മുന്നേറിടാൻ
ഓരോരോ നോവിൽ നാം കയ്യും മെയ്യും ചേർത്തുവെയ്ക്കാം
ആ പാടം കേറി...കാലം തീർക്കും കായൽ നീന്തി
മഞ്ചാടിക്കുന്നിൻ നെഞ്ചിലൂടെ
കണ്ണെത്താ ലക്ഷ്യത്തിൻ തുഞ്ചത്തോളം
ഒന്നുപോലെ ചെന്നുചേരാം....
ചങ്ങാതി നീയെന്തേ പോരുന്നില്ലേ....
പുലരികൾ ഇരവുകൾ
കണ്ണൊന്നും ചിമ്മാതെ ചാരത്തു നിൽക്കുമ്പോൾ
നാം ഇന്നൊരുങ്ങി നേടാനായ് വന്നിറങ്ങി
ഈ മത്സരത്തിൽ ആവേശത്തിൽ
ചിങ്കാരത്താളമായ് വാ.....

നെഞ്ചത്തൊരു ചെണ്ടത്തുടി കൊട്ടിപ്പൊലിമേളം
കളി എത്താനിനി ചിന്നപ്പട ചുവടു മുറുകി ഒഴുകി ഒഴുകി വാ....(4)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts