വിശദവിവരങ്ങള്‍ | |
വര്‍ഷം | 2016 |
സംഗീതം | 4 മ്യൂസിക്സ് |
ഗാനരചന | ബി കെ ഹരിനാരായണന് |
ഗായകര്‍ | എം ജി ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 12 2016 03:02:12.
ചിരിമുകിലും മറന്നുപോയ്...മിഴി നിറയുന്നിതാ... കനവുകളും പറന്നു ദൂരേ...വിട പറയുന്നിതാ... പുലരികൾ പൊഴിയവേ...രാവായ് മാറിയോ ദിനം മൊഴികളാൽ മുറിയവേ....താനേ തേങ്ങിയോ മനം നിഴലേ...നീ മാത്രമൊപ്പം... ചിരിമുകിലും മറന്നുപോയ്...മിഴി നിറയുന്നിതാ... കനവുകളും പറന്നു ദൂരേ...വിട പറയുന്നിതാ... കണ്ണാടിമുത്തായ് നെഞ്ചിൻ ചെറുചൂടിൽ ചിറകാർന്ന പ്രാവുകൾ മിണ്ടാതെയെങ്ങോ മുന്നിൽ ഇരുളേകി മറയുന്നതെന്തിനോ.... ഒരായിരം ഓർമ്മകൾ തലോടിയോ ആർദ്രമായ് നിരാശ മൂടുകയോ...നിലാവു പൊള്ളുകയോ.... ചിരിമുകിലും മറന്നുപോയ്...മിഴി നിറയുന്നിതാ... കനവുകളും പറന്നു ദൂരേ...വിട പറയുന്നിതാ... ആരോരുമില്ലാ വിണ്ണിൻ മണിക്കൂടിൽ മുറിവേറ്റ താരകം തേടുന്നുവേതോ നേരിൻ തിരിനാളം അറിയാത്ത പാതയിൽ വിമൂകമീ കണ്ണുകൾ...വിതുമ്പിയോ പിന്നെയും അലഞ്ഞു നീ തനിയെ...വിലോലമീ വഴിയേ.... ചിരിമുകിലും മറന്നുപോയ്...മിഴി നിറയുന്നിതാ... കനവുകളും പറന്നു ദൂരേ...വിട പറയുന്നിതാ... പുലരികൾ പൊഴിയവേ...രാവായ് മാറിയോ ദിനം മൊഴികളാൽ മുറിയവേ....താനേ തേങ്ങിയോ മനം നിഴലേ...നീ മാത്രമൊപ്പം... |