മല്ലിക പൂങ്കൊടീ (അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ )
This page was generated on May 14, 2024, 3:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍ഹരിചരൻ ശേഷാദ്രി ,സംഗീത ശ്രീകാന്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നരേന്‍
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2016 15:25:14.

പെരുമാൾ പുരത്തിനു പെരുമയേകും
പെരുമാളായി വാണിടും
അനന്ത പുരേശാ ശ്രീ പത്മനാഭാ
അനന്തകോടി പ്രണാമം....

മല്ലിക പൂങ്കൊടീ മാർകഴി പനിമതീ
പൂവരമ്പേറിവാ സുന്ദരീ....
മാമ്പഴം പോലെ എൻ മാനസം തന്നിടാം
മാരനായ് തോഴനായ്‌ കൂടെവാ...
നിലാവിൻ വാസന്തമേ...വിരിഞ്ഞൂ നീ എന്നില്ലായ്‌
മറന്നിടാൻ മറന്നു പോയ് സഖീ....
വൗ വൗ വൗ വൗ വൗ....
(മല്ലിക പൂങ്കൊടീ...)

നേരിൻ പെരുമയിലൊരു ദേശം...ദേശം
പെരുമാൾ ദേശം...പെരുമാൾ ദേശം
ചെറുപിടികളെല്ലാം മാറ്റീടണേ...

കണ്ണിൽ കാവേരി...കാതിൽ സാവേരി
നീറ്റിൽ നീരാടും നീരാമ്പലേ....
നിന്റെയീ ചുണ്ടിലെ പുഞ്ചിരിത്തുമ്പയിൽ
വണ്ടുപോൽ പാറിടും ഞാൻ...
എന്നുമാ മർമ്മരം കേട്ടിടാനെന്മനം
തെന്നലിൽ ചാഞ്ചാടവേ...
വിരുന്നിനായ് വരുന്നിതാ സഖീ....
വൗ വൗ വൗ വൗ വൗ....
(മല്ലിക പൂങ്കൊടീ...)

മഞ്ഞിൽ നീരാടി...പൊന്നിൻ പൂ ചൂടി
വിണ്ണിൻ തേരേറി നീ മായവേ...
നിന്റെ ആ മെയ്യിലെ ചെമ്പനീർ മൊട്ടുകൾ
ചുംബനം കൊണ്ടു തൊടാം...
പൂവിതൾ ചെപ്പിനാൽ ഞാനോളിപ്പിച്ചൊരാ
തേൻ കണം കൊണ്ടുത്തരാം...
ഒരായിരം കിനാവിതാ..വരൂ....
വൗ വൗ വൗ വൗ വൗ....
(മല്ലിക പൂങ്കൊടീ...)

മല്ലിക പൂങ്കൊടീ മാർകഴി പനിമതീ
പൂവരമ്പേറിവാ സുന്ദരീ....
സുന്ദരീ....
അല്ലിവാലൻ കിളീ...നല്ലിളം പൈങ്കിളീ...
വാനിറമ്പേറിവാ സുന്ദരീ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts