പൂമരച്ചില്ലയിൽ (അറിയാതെ ഇഷ്ടമായി)
This page was generated on May 21, 2024, 12:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസേവ്യർ ചെറുവള്ളി
ഗാനരചനസേവ്യർ ചെറുവള്ളി
ഗായകര്‍അഭിജിത്ത് കൊല്ലം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രഞ്ജിത്ത് രാജ് ,സിൻഡെറെല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2016 09:36:03.

പൂമരച്ചില്ലയിൽ കൂടൊന്നു കൂട്ടുവാൻ
സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ....
പൂമരച്ചില്ലയിൽ കൂടൊന്നു കൂട്ടുവാൻ
സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ....
കണ്ടിട്ടും കാണാതെ കിനാവിന്റെ പൂവാടിയിൽ
രാത്രിമഴ തോരാതെ പെയ്യുകയോ...(2)
പൂമരച്ചില്ലയിൽ കൂടൊന്നു കൂട്ടുവാൻ
സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ.......

ഇതൾചൂടും അനുരാഗ സുഗന്ധമാം മൊട്ടുകൾ
ഒളികണ്ണാൽ നോക്കിടുമ്പോൾ...(2)
താനേ തുളുമ്പിടും താരുണ്യസങ്കല്പം
നാണിച്ചു നിൽക്കയാണോ...(2)
പൂമരച്ചില്ലയിൽ കൂടൊന്നു കൂട്ടുവാൻ
സ്വപ്നങ്ങൾ നെയ്യുന്ന ശലഭങ്ങളേ.....

കളിവാക്കിനാലിന്നും സൗഹൃദം പങ്കിടാൻ
പരസ്പരം അടുത്തിടുമ്പോൾ...(2)
ആരോ വിരൽതൊടും ഹൃദയതംബുരുവതിൽ
പ്രണയത്തിൻ ശ്രുതിയുണർന്നു...(2)
(പൂമരച്ചില്ലയിൽ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts