കാണാക്കാറ്റില്‍ (മുംബൈ ടാക്സി )
This page was generated on May 14, 2024, 7:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഅൻ‌വർ അമൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍സച്ചിൻ വാരിയർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2015 11:03:47.

കാണാക്കാറ്റിൽ ചാഞ്ചാടും പൂക്കൾ പോൽ
കോടികൾ കിലുങ്ങിടുന്ന മുംബൈ...
കാണും നേരം കണ്ണിൽ കിനാവുമായ്
നെഞ്ചിലേയ്ക്കൊതുങ്ങിനിന്ന മുംബൈ...
നീളുമീ പാതതോറും...കൂട്ടിനായ് നീ മാത്രം..

എന്തിനെന്തിനെന്നറിയില്ലല്ലോ എന്തൊരിഷ്ടമാ നിന്നെ...
നെഞ്ചിനുള്ളിലെ അഴികൾക്കുള്ളിൽ കൊഞ്ചിടുന്നവൾ മുംബൈ
കാണാക്കാറ്റിൽ ചാഞ്ചാടും പൂക്കൾ പോൽ
കോടികൾ കിലുങ്ങിടുന്ന മുംബൈ...

കാണാൻ വയ്യാത്തൊരു ലോകം
കണ്ടൂ നിന്നിൽ ഞാനും...
കണ്ണീരൊപ്പും നോവിൻ കൂട്ടങ്ങൾ
ചോരപ്പാടിൽ തേങ്ങും പാതയോരങ്ങൾ...
ഹോ...എന്നിട്ടും നിന്റെ മാറിൽ
പ്രേമത്തിൻ ഹാരം ചാർത്തി
നീങ്ങുന്നു ഞാനാം സഞ്ചാരി....

ഗുൺ‌ഗുണായേ തേരേ താഹു് ദിൽ മേം
തേരി ഗീ‌ത് മേം ഹർപൽ
മുസ്കുരായ് സപ്‌നോം മേം മുംബൈ
കർ ക്യോം മുഛ്‌കൊയോം പാഗൽ...

കാണാക്കാറ്റിൽ ചാഞ്ചാടും പൂക്കൾ പോൽ
ചാഞ്ചാടും പൂക്കൾ പോൽ....
കോടികൾ കിലുങ്ങിടുന്ന മുംബൈ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts