നിലാമഴയില്‍ കിനാവിതളില്‍ (രമേശൻ അവധിയിലാണ് )
This page was generated on May 22, 2024, 5:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംസാജൻ കെ റാം
ഗാനരചനഷാബി പനങ്ങാട്ട്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 01 2015 09:20:56.

നിലാമഴയില്‍ കിനാവിതളില്‍
അറിയാതെ നീ നിറയും
മിഴിച്ചിമിഴിന്‍ പ്രഭാമൊഴിയില്‍
പറയാതെ പറയുകയായ്
ഹൃദയ മന്ദ്രാക്ഷരം പകരുന്നൊരീ
മറുവാക്കു പോലും മൗനമാവുകയോ

വിരല്‍പ്പൂ തുമ്പു തഴുകാനായ്
വിലോലം നീട്ടി ഞാന്‍
ഒരേ ചിറകില്‍ പറന്നുയരാന്‍
വിളിക്കുകയാണു ഞാന്‍
ഇതിലെ നീ മഴവില്‍ ചിറകില്‍
വരികയെന്‍ നെഞ്ചിലെ
മൈന പാടുകയായ്‌

വിടര്‍ത്തു പൊന്‍ വസന്തം നീ
വിമൂകം തന്ത്രിയില്‍
ഒരേ ശ്രുതിയില്‍ നിറഞ്ഞലിയാന്‍
വിളിക്കുകയാണു ഞാന്‍
പറയു നിന്‍ ഹൃദയം നിറയെ
പവിഴമോ പാട്ടിലെ
ദേവ ദൂതികളോ

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts