രാത്രിമുല്ല തൻ (ലൈല ഓ ലൈല )
This page was generated on April 28, 2024, 5:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍നജീം അര്‍ഷാദ് ,രാധിക നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,അമല പോൾ ,സത്യരാജ്
ഗാനത്തിന്റെ വരികള്‍
Last Modified: May 03 2015 15:26:45.

രാത്രിമുല്ലതൻ കാതോരം
യാത്രചൊല്ലിയോരാ താരം...
കനലായ് എരിയാൻ...അകലേ മറയാൻ
വെയിലകന്നൊരീ ഇരുൾവരാന്തയിൽ
മിഴിനനഞ്ഞു നീ വിട തരുന്നുവോ..
നോവണിഞ്ഞ നേരം...
രാത്രിമുല്ലതൻ കാതോരം
യാത്രചൊല്ലിയോരാ താരം...

മാധവം വന്നണയാതെ
തേൻകിനാക്കൾ നുകരാതെ
വിധുരമകലുകയോ...തോഴീ....
വിധിയിൽ മറയുകയോ....ദൂരേ...
സ്മൃതിയുടെ അരുണിമ മിഴികളിലെഴുതി
മണിമുകിലകലുന്ന നേരം....
രാത്രിമുല്ലതൻ കാതോരം
യാത്രചൊല്ലിയോരാ താരം...

തമ്മിലുള്ളം കാണാതെ
കണ്ടു നമ്മൾ സ്വയമെന്നും
വിരഹമുടൽ പൊതിയേ...തോഴീ....
പ്രണയമറിയുകയോ...താനേ...
ഇനിയുമൊന്നിനിയുമൊന്നണയുകെൻ അരികെ
പരിഭവമലിയുന്ന നേരം....

രാത്രിമുല്ലതൻ കാതോരം
യാത്രചൊല്ലിയോരാ താരം...
കനലായ് എരിയാൻ...അകലേ മറയാൻ
വെയിലകന്നൊരീ ഇരുൾവരാന്തയിൽ
മിഴിനനഞ്ഞു നീ വിട തരുന്നുവോ..
നോവണിഞ്ഞ നേരം...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts