മനുഷ്യ ഹൃദയം (ഇവൻ മര്യാദരാമൻ )
This page was generated on May 7, 2024, 10:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഗോപി സുന്ദർ ,അജയ്‌ സെന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 19 2015 17:01:22.
മനുഷ്യഹൃദയം കേട്ടു നടുങ്ങും ചരിത്രകഥ ചൊല്ലാം
ശിരസ്സു പൊടിയും ചോരയില്‍ മുക്കി രചിച്ച കഥ ചൊല്ലാം
ഇരു നാടിനായ്‌ അടരാടിടും പക നീറിടും മനമായ്‌
പലകാലമായ്‌ ജനമാകെയും
കൊലയ്ക്കു കൊലയൊടു മറുപടി പറയണം
മനുഷ്യഹൃദയം കേട്ടു നടുങ്ങും ചരിത്രകഥ ചൊല്ലാം
ശിരസ്സു പൊടിയും ചോരയില്‍ മുക്കി രചിച്ച കഥ ചൊല്ലാം
ഇരു നാടിനായ്‌ അടരാടിടും പക നീറിടും മനമായ്‌
പലകാലമായ്‌ ജനമാകെയും
കൊലയ്ക്കു കൊലയൊടു മറുപടി പറയണം

തീ പാറുമൊരു സമരമാണിവിടെ ആളുന്നു തിരകടലിതാ
കാരാണി മുതല്‍ അരിയ താവഴികള്‍ കൈമാറും പകയുടെ ചൂടാ
നെഞ്ചാകെ ഒരു പടഹമായ്‌ മനമഞ്ചാതെയൊരു തലമുറ
സൗഹാര്‍ദ്ദമൊടു വാണിടേണ്ട ജനം അന്യോന്യം പൊരുതി മരിപ്പൂ
മനുഷ്യഹൃദയം കേട്ടു നടുങ്ങും ചരിത്രകഥ ചൊല്ലാം
ശിരസ്സു പൊടിയും ചോരയില്‍ മുക്കി രചിച്ച കഥ ചൊല്ലാം

സ്നേഹമ്മില്ലിവിടെ ഓരോ കുഞ്ഞും ചോരകണ്ടു വലുതാവുന്നു
പേരിനില്ല ദയ കാണില്ലെങ്ങും ക്ഷമയുടെ തിരിയിവിടെ
ഗ്രാമഭംഗിയതു നോവില്‍ മാഞ്ഞു ഓണമില്ല വിഷുവേലയും
നാടു രണ്ടുമിരുലോകം പോലെ കഥയിതു തുടരുകയായ്‌
ഇരു നാടിനായ്‌ അടരാടിടും പക നീറിടും മനമായ്‌
പലകാലമായ്‌ ജനമാകെയും
കൊലയ്ക്കു കൊലയൊടു മറുപടി പറയണം
മനുഷ്യഹൃദയം കേട്ടു നടുങ്ങും ചരിത്രകഥ ചൊല്ലാം
ശിരസ്സു പൊടിയും ചോരയില്‍ മുക്കി രചിച്ച കഥ ചൊല്ലാം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts