തൂമഞ്ഞിന്‍ കുളിരിലോ (8:20)
This page was generated on May 11, 2024, 4:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഅലക്സ് കയ്യാലയ്ക്കകം ,ഡി ജെ ജുബിന്‍ സണ്ണി ,ബാന്റ് വിദ്വാന്‍
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,അനില്‍ പനച്ചൂരാന്‍ ,സാജു ശ്രീനിവാസ്
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അര്‍ജ്ജുന്‍ നന്ദകുമാര്‍ ,അവന്തിക മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: November 15 2014 13:19:33.

തൂമഞ്ഞിന്‍ കുളിരിലോ...കളിചൊല്ലും കാറ്റിലോ
എന്നോ എന്‍ മനസ്സിൽ നീ വന്നതല്ലയോ...
വെയില്‍ ആറും സന്ധ്യയില്‍
നിഴല്‍ വീഴും വഴികളില്‍
അന്നെന്റെ മോഹവും പറഞ്ഞതല്ലയോ....
എന്‍ ജീവനില്‍...വെറുതെ....
നീ നാദമായ്......ഏയ്....ഏയ്..

ഏതോ ജന്മബന്ധം പോലെ
കണ്ടൂ നമ്മള്‍...
നീ അന്നെന്‍ കാതില്‍ മൂളിയതല്ലേ....
ഞാന്‍ നിന്‍ അരികെ മഴവില്‍ കുടിലില്‍
വന്നു മെല്ലെ...
നിന്‍ മിഴികള്‍ താളം തുള്ളിയതല്ലേ....
ഹൃദയത്തിന്‍ മന്ത്രങ്ങള്‍ അറിയുന്നോളേ...
പ്രണയത്തിന്‍ താളത്തില്‍ നിറയുന്നോളേ..
അലിവായി എങ്ങോ മായും മുകിലായ് നീ...
ഏയ്..ഏയ്...ഏയ്....ഹേയ്...

ഓരോ നോവും തമ്മില്‍ ചൊല്ലും നാളില്‍ നാളില്‍
നീയെന്തോ പറയാന്‍ നിന്നുവല്ലോ....
ആരോ മീട്ടും കാണാനൂലില്‍ നീയും ഞാനും
ചമയങ്ങള്‍ ആടിത്തീർത്തുവല്ലോ...
വര്‍ണ്ണങ്ങള്‍ വാരിത്തൂവി മറയുന്നല്ലോ
സ്വപ്നങ്ങള്‍ കൂടും വിട്ടു് അകലുന്നല്ലോ...
മുറിവാലേ മൌനം കൊള്ളും കുയിലായ്‌ ഞാൻ‍....
ഏയ്..ഏയ്...ഏയ്....ഹേയ്...
തൂമഞ്ഞിന്‍ കുളിരിലോ...കളിചൊല്ലും കാറ്റിലോ
എന്നോ എന്‍ മനസ്സില്‍ നീ വന്നതല്ലയോ...
എന്‍ ജീവനില്‍...നീ നാദമായ്....
ഏയ്..ഏയ്...ഏയ്...ഏയ്......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts