പുതിയ പ്രഭാതം (മിഴി തുറക്കൂ)
This page was generated on May 18, 2024, 6:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഗണേഷ് കുമാർ ,ശ്രുതിലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: November 08 2014 16:49:12.
പുതിയ പ്രഭാതം പുതിയ പ്രകാശം
ചിറകുകള്‍ വീശുന്നു
അതിലെന്‍ ചേതന സുമചാരുത തന്‍
പടവുകളേറുന്നു... വര്‍ണ്ണം ചാര്‍ത്തുന്നു..
പുതിയ പ്രഭാതം പുതിയ പ്രകാശം
ചിറകുകള്‍ വീശുന്നു

മഹിമകള്‍ വിളയും കേദാരം ഇത്
മാനവനന്മ തന്‍ താഴ്‌വാരം
കരളിന്‍ വേദിയില്‍ പോയ ദിനങ്ങള്‍
കഥകളിയാടും നേരം
കഥകളിയാടും നേരം
പുതിയ പ്രഭാതം പുതിയ പ്രകാശം
ചിറകുകള്‍ വീശുന്നു

മിഴികളില്‍ തെളിയും ആകാശം
നറുമൊഴികളില്‍ ഉതിരും മധുവര്‍ഷം
ഇവിടെ സ്നേഹം ആത്മാവുകള്‍ തന്‍
ആഗമമാകും നേരം
ആഗമമാകും നേരം

പുതിയ പ്രഭാതം പുതിയ പ്രകാശം
ചിറകുകള്‍ വീശുന്നു
അതിലെന്‍ ചേതന സുമചാരുത തന്‍
പടവുകളേറുന്നു വര്‍ണ്ണം ചാര്‍ത്തുന്നു.



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts