നീയില്ലാതെ (ടമാർ പഠാർ )
This page was generated on April 27, 2024, 2:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍പ്രദീപ്‌ പള്ളുരുത്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ചെമ്പൻ വിനോദ് ജോസ്
ഗാനത്തിന്റെ വരികള്‍
Last Modified: October 14 2014 00:45:51.

നീയില്ലാതെ ജീവിതം വേണ്ടാ പെണ്ണേ വേണ്ട
മറുപകുതിയിതെന്നും നീയല്ലേ...
ഓടിപ്പോകും കാറ്റിലെ പൊടിമഴമാതിരിയെന്നെ നീ
തനിച്ചാക്കിടല്ലേ ഇങ്ങനെ...
ഞാനും നീയും ചേർന്നാൽ പാലും തേനും പോലെ
മധുരിതമായ് ഇളകിയൊഴുകും ഒരു പുഴയായ് നിറയുമിവിടെ
നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ട
മറുപകുതിയിതെന്നും നീയല്ലേ...

നീയെന്റെ ഉള്ളിൽ പണ്ടേ...കൂടൊന്നു കൂട്ടിയതല്ലേ...
പോകാനിതെങ്ങു പോകാൻ
ഒരു നിഴലായ് മഴയിൽ വെയിലിൽ പിറകെ അലയും
എന്നെ കണ്ടാൽ എന്തിനീ കള്ളക്കോപം പൊന്നേ...
പിടി വഴുതണ കന്നിപ്പൂമീനേ....

നിന്നോടുചേരുകയല്ലാതില്ലൊന്നും ആശിച്ചതില്ല
ദൂരേ...ഒരോടം പോലെ
അകലരുതേ...നിറയുമിരുളിൽ മറയരുതേ....അരുതേ
നീയില്ലാതെ എന്തിനീ രാവും പകലും പെണ്ണേ...
മറുപകുതിയിതെന്നും നീയല്ലേ...
ഓടിപ്പോകും കാറ്റിലെ പൊടിമഴമാതിരിയെന്നെ നീ
തനിച്ചാക്കിടല്ലേ ഇങ്ങനെ...
ഞാനും നീയും ചേർന്നാൽ പാലും തേനും പോലെ
മധുരിതമായ് ഇളകിയൊഴുകും ഒരു പുഴയായ് നിറയുമിവിടെ
നീയില്ലാതെ ജീവിതം വേണ്ടാ പെണ്ണേ വേണ്ട
മറുപകുതിയിതെന്നും നീയല്ലേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts