നാടോടി ചൂളം മൂളി (ഗർഭശ്രീമാൻ )
This page was generated on May 3, 2024, 2:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഔസേപ്പച്ചൻ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,രവിശങ്കർ ,ഔസേപ്പച്ചൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരാജ് വെഞ്ഞാറമൂട് , ,സിദ്ദിഖ് ,കലാഭവൻ ഷാജോൺ
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2014 07:15:12.

നാടോടി ചൂളം മൂളി നഗരം നീ കാണാനെത്തി
തുന്നാരം പുന്നാരക്കുരുവീ...
സ്വപ്നങ്ങൾ വാരിച്ചൂടി തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി
പാറുന്നു ജീവന്റെ ലഹരി...
മാറ്റേറുമീ രസതീരങ്ങളിൽ
കേൾക്കുന്നൊരീ പുതുവായ്ത്താരിയിൽ
കൊത്താനോ വേണ്ടേ വിത്തൊന്നോ കൊക്കിൽ
വന്നാലും പൂവൻകുരുവീ...
(നാടോടി...)

ഹേയ് നീ ഇങ്ങനെ കണ്ടിട്ടില്ല...കനവിൽ നീ മേഞ്ഞിട്ടില്ല
തങ്ങാനൊരു കൂടു്...അഴകെഴും കൂടു്
ആഹാ...നാമിതുവരെ കേട്ടിട്ടില്ല...നിനവിലും മൊട്ടിട്ടില്ല
സ്നേഹത്തിൻ ഉറവു്...കനിവോലും കരളു്
കൈയ്യെത്തും ദൂരേ...മഴവില്ലിൻ ഞാണേൽ
അമ്പൊന്നു നീ തൊടുക്കൂ...
കാലംമാറും നേരം കൂടെ മാറാനല്ലേ ലോകം
ഇനി ഇതിനൊരു മുഖവുരയെഴുതുക
പുതിയ തിനതിരയുമൊരു കുരുവീ...
(നാടോടി...)

പൂവിൻ വിളി താഴെ മണ്ണിൽ..കണിനാളം മേലേ വിണ്ണിൽ
തൂകുന്നൊരു ചേലു് ...നിറമേറും ചേലു്...
ഉം..നാടടിമുടി കോലം മാറ്റി
ഉലകമോ വേഗം കൂട്ടി...പൊങ്ങിപ്പറന്നു് പാറു്
ഉയരങ്ങൾ കയറു് ...
നെടണ്ടേ ലോകം...ചിരിപൊട്ടും ലോകം...
ഉള്ളൊന്നു നീ മിനുക്കു്..
കുട്ടാ നേരം വൈകിപ്പോയാലയ്യോ
ചുമ്മാതല്ലേ ജന്മം
ഇനിയിതിനൊരു മറുപടി പറയുക
മധുരമദമറിയുമൊരു കുരുവീ...
(നാടോടി...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts