വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | ബി കെ ഹരിനാരായണന് |
ഗായകര്‍ | നജീം അര്‍ഷാദ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദിലീപ് ,കീര്‍ത്തി സുരേഷ് ,കലാഭവൻ ഷാജോൺ ,അജു വര്‍ഗീസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 20 2014 08:35:27.
ആരോ ആരോ ചാരേ ആരോ ആരും കാണാന്‍ മെയ്യിന് കൂട്ടായി സ്വനമേ സഖിയോ സഹയാത്രികയോ നിഴലോ നിധിയോ കനവിന് തിരിയോ മനസ്സിന് മൊഴിപോല് ചെറുവാലാട്ടി വരുവാരായു് നീ കണ്ണേ നീയെന്‍ ഉയിരായു് ആരോ ആരോ ചാരേ ചാരേ വെള്ളിമുകില്കുഞ്ഞു പോലെ അന്നൊരുനാള്‍ വന്നതല്ലേ കണ്ണുനീരിന് വെണ്മയോടെ പുഞ്ചിരിപ്പാല് തന്നതില്ലേ ഉള്ളറിഞ്ഞ സ്നേഹത്തോടെ ഉള്ളു തൊടുമ്പോള്‍ നീയെനിക്കും ഞാന്‍ നിനക്കും ചങ്ങാതിയായി തമ്മില്‍ തമ്മില്‍ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോള് നീയെനിക്കും ഞാന്‍ നിനക്കും ചങ്ങാതിയായി ആരോ ആരോ ചാരേ ആരോ നിന്റെയുള്ളം സ്നേഹമല്ലേ നിന്നുടലോ നന്ദിയല്ലേ കണ്ണു രണ്ടും കാവലല്ലേ മണ്ണിതില്‍ നീ നന്മയല്ലേ ഉള്ളറിഞ്ഞ സ്നേഹത്തോടെ ഉള്ളു തൊടുമ്പോള്‍ നീയെനിക്കും ഞാന്‍ നിനക്കും ചങ്ങാതിയായി തമ്മില്‍ തമ്മില്‍ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോള് നീയെനിക്കും ഞാന്‍ നിനക്കും ചങ്ങാതിയായി ആരോ ആരോ ചാരേ ആരോ സ്വനമേ സഖിയോ സഹയാത്രികയോ നിഴലോ നിധിയോ കനവിന് തിരിയോ മനസ്സിന് മൊഴിപോല് ചെറുവാലാട്ടി വരുവാരായു് നീ കണ്ണേ നീയെന്‍ ഉയിരായു് ഉള്ളറിഞ്ഞ സ്നേഹത്തോടെ ഉള്ളു തൊടുമ്പോള്‍ നീയെനിക്കും ഞാന്‍ നിനക്കും ചങ്ങാതിയായി തമ്മില്‍ തമ്മില്‍ ചൊല്ലിടാതെ ഉള്ളറിഞ്ഞപ്പോള് നീയെനിക്കും ഞാന്‍ നിനക്കും ചങ്ങാതിയായി |