പാതിരാപ്പാല (ഗെയിമർ )
This page was generated on April 28, 2024, 1:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംഷാഹീന്‍ അബ്ബാസ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍നയന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 26 2014 05:28:16.

പാതിരാപ്പാല പൂക്കാറായ്...ആലിലക്കാറ്റു വീശാറായ്
ജാലകപ്പാളികൾ ചാരുമോ ചാരുമോ ഓ..ഓ...
താഴ്‌വരക്കാട്ടിലിന്നേതോ നീരൊലിച്ചാലു് നീന്താനായ്
താമരത്തോണിയിൽ പോരുമോ പോരുമോ ഓ ഓ...
ആയിരം പൂക്കാലങ്ങൾ കൂടെയോടിവരുമോടിയോടിവരും
ആരാരും കാണാതെന്നെ പുൽകുവാൻ...പുൽകുവാൻ..
അതിലാഴാതെ നിന്നിൽ ഒരു സുഖദസ്വപ്നമാവാം...
വിരിമാറത്തു ചായും ഒരു കസവു ചേലയാവാം...
ആവാം ആവാം...
(പാതിരാപ്പാല...)

തൂമഞ്ഞു തുള്ളികൾ വീഴുന്ന രാത്രിയിൽ
ചൂടുള്ളൊരോർമ്മയിൽ നീറി നീറി നീറി ഞാൻ
ആരിലും രോമാഞ്ചങ്ങൾ വാരി വാരിയിടും ഓളമായുണരും
ആരോമൽ പൂക്കൾ ചൂടും വാടി ഞാൻ...
പനിനീർക്കാടിനോരം നിഴൽച്ചേലയൂർന്നപൊലെ
ഒരു നീർച്ചോലയോലം ചുഴിക്കാറ്റു തൊട്ട പോലെ
എഹേ..എഹേയ്...

ദാഹാർത്തനാഡികൾ നാഗങ്ങളാകവേ
ആരണ്യകങ്ങളിൽ തേടി തേടി തേടി ഞാൻ...(2)
കൂടെ നീ ആടും നേരം
വളകൾ ഊർന്നു പോയ്‌ തളകൾ ഊർന്നു പോയ്‌
ഈ മണ്ണിൻ ഗന്ധം വാരി ചൂടി ഞാൻ...
തെളിനീർപ്പെയ്ത്തിലാഴും മരുമണലിടങ്ങൾപോലെ
ഇളനീർകുടങ്ങളേന്തും നവകേരകന്യപൊലെ
എഹേ..എഹേയ്...
(പാതിരാപ്പാല...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts