ആശിച്ചവൻ (പുണ്യാളൻ അഗർബത്തീസ് )
This page was generated on May 6, 2024, 1:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബിജിബാല്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ജയസൂര്യ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,നൈലാ ഉഷ ,അജു വര്‍ഗീസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 04 2014 04:45:35.

ആശിച്ചവനാകാശത്തുന്നൊരാനേക്കിട്ട്യേ
ആകാശോം കൂടെപോന്നേ
ആനക്കിനി ആളാവാനൊരു പൂരം വന്നേ
ആ പൂരം ഇന്നാണന്നേ
പണ്ട് തൊട്ടേ പന്തലുണ്ടേ പറഞ്ഞൊരുക്കിയ ചെണ്ടക്കാരും...
ദൂരെയല്ലെൻ നെഞ്ചകത്താണാരും കാണാ തൃശൂർപൂരം
(ആശിച്ചവനാ)

പൂരത്തിലെപ്പോഴും ആയിരം കാഴ്ച്ചകളാലവട്ടം കുടകൾ
താലം താളം മേളം ആൾക്കൂട്ടം
എങ്കിലീ പൂരമോ പുഞ്ചിരിപ്പൂക്കളെ തൊട്ടു വിളിച്ചുണർത്താൻ
കൈകൾ നീട്ടും സുഗന്ധ പൂരം

ഓ ഹൊയ് ഹൊയ്... ചന്ദനം കൊണ്ടേ...
ഓ ഹൊയ് ഹൊയ്... പൊൻ തിരി ഉണ്ടേ...
ഓ ഹൊയ്... നിന്നിടം
ഹൊയ്... ചെന്നിടം
ഹൊയ്... നല്ലൊരു പൂരം തീർക്കാൻ

അങ്ങനെ ആശിച്ചവനാകാശത്തുന്നൊരാനേ കിട്ടി
ആകാശോം കൂടെ പോന്നേ

ഈ തിരി കത്തുന്ന കുഞ്ഞു പുകച്ചുരുൾ
തൂമുകിലായുയരും...
കാറ്റിന്നൊപ്പം ലോകം ചുറ്റീടും
ചെമ്പക മല്ലികപ്പൂവുകൾ നാണിക്കും
ചന്ദന വാസനയിൽ
നാടും വീടും ചൂടും നൈർമ്മല്യം

ഓ ഹൊയ് ഹൊയ്... പൊൻകനവാകെ
ഓ ഹൊയ് ഹൊയ്... പൂങ്കുടമാറ്റം
ഓ ഹൊയ്... കെട്ടിലും
ഹൊയ്... മട്ടിലും..
ഹൊയ്... മ്മടെ ജീവിതമാകെപ്പൂരം (ആശിച്ചവനാ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts