അന്തിമേഘ (നമ്പൂതിരി യുവാവ് വയസ്സ് 43 )
This page was generated on May 1, 2024, 11:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംനീരജ് ഗോപാൽ
ഗാനരചനഅജിത്‌ ഐരാപുരം
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2013 04:07:16.

അന്തിമേഘച്ചെമ്പരത്തി പൂകൊഴിഞ്ഞു രാവു നീല
കമ്പളം വിരിച്ചു നാണമോടെ നിന്നുപോൽ....
നീ നിതാന്തം വിൺചിരാതുകൾ തെളിച്ചു പൂജ ചെയ്തൊരാ
മഹേശ്വരന്റെ ലീലയോ മഹത്തരം...
മായയല്ല മാധവത്തിൽ പുളകമാർന്നിതാ
പൊന്നശോക പൂവിരിഞ്ഞിതാ...
വന്നുപോയ്‌ പ്രഭാതമെന്നു നീരജങ്ങളും
നീരാടും പാട്ടിന്റെ പാലാഴിയിലാരോ....

തപ്പുകൊട്ടി തകിലടിച്ചു താളമിട്ടു പാട്ടുപാടി
ചുവടുവെച്ചു നൃത്തമാടി ഉല്ലസിച്ചിടാം...
ഉണ്ടു് മോഹം ഉള്ളിലേറെ പൂക്കളായ് വിരിഞ്ഞു നിന്നു
സർഗ്ഗധന്യ ജീവിതം സുഗന്ധമാക്കുവാൻ
സ്വർഗ്ഗമാക്കി മാറ്റണം നമുക്കു മണ്ണിനെ..
മന്ദഹാസം ചുണ്ടിലേന്തണം...
ചേലചുറ്റി ചാന്തുപൊട്ടണിഞ്ഞു പോരു നീ
പുലരിപ്പെണ്ണെഴുതുന്നു പൂമുറ്റം നീളേ.....

കർ‌ണ്ണികാരപ്പൂക്കൾകൊണ്ടു പൊന്നണിഞ്ഞു വേനൽമേട
കന്യകയ്ക്കു രാഗപൂര കാന്തിയേന്തിടും
എന്നുമെന്നും കൈരളിക്കു ചൂടി നൃത്തമാടുവാൻ
ദേവരശു രാജമല്ലിപ്പൂക്കളാകണം
രാഗലോലനായിവന്ന മന്ദമാരുതൻ...
കാറ്റുപോൽ ഒന്നുലഞ്ഞുവോ...
ഒത്തുചേർന്നു നമ്മൾ തീർത്ത പൂമരങ്ങളിൽ
പുല്ലാങ്കുഴൽ ഊതുന്നു പൂക്കാലം വീണ്ടും...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts