മാലകോർക്കൂ രാധേ (മനസ്സാക്ഷി )
This page was generated on May 22, 2024, 7:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംഎസ്‌ ജി കെ പിള്ള
ഗാനരചനഅഭയദേവ്
ഗായകര്‍എല്‍ പി ആര്‍ വര്‍മ ,ടി ആര്‍ ഗജലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 04:33:42.

മാല കോര്‍ക്കുക രാധേ
വനമാലിതല്‍വരവായി
രാഗനിര്‍വൃതിയരുളി
അണയുന്നു മോഹനമുരളി
(മാല )

ആശ നീയാണു ശൗരേ - വേറെ
ആശ്രയിക്കുവതാരേ
ആത്മതത്വവിഹാരേ - കണ്ണാ
ആധി തീര്‍ക്ക മുരാരേ

രോഗശോകസംഹാരാ
ലോകമാനസചോരാ
വേദവേദാന്തസാരാ
പാഹി നന്ദകിശോരാ
(ആശ )

ഗോപികാജനമാരാ
ദേവകീസുകുമാരാ
നീലിനീരദാകാരാ
പാഹി കൗസ്തുഭഹാരാ
(ആശ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts