ശരറാന്തൽ മിഴി മായും (കുഞ്ഞനന്തന്റെ കട )
This page was generated on April 27, 2024, 10:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍എം ജയചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,നൈലാ ഉഷ
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2013 14:25:30.

ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം
കലരാതെ അലിയാതെ
ഇഴ വേർപിരിഞ്ഞ പുഴ പോലെ....
ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം....

അരികിലെന്നാലുമൊരേകാന്തതയിൽ
പുലരിയും സന്ധ്യയും പോലെ...
ഈ കടലും തിരയും പോലെ
പൂവണിയാതെയൊരാലിംഗനാവേഗം
നെഞ്ചോടു നെഞ്ചിൽ തുളുമ്പി നിന്നു...
ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം....

മടിയിലെന്നാലുമൊരറിയാക്കനവായ്
ഇലകളും പൂക്കളും പോലെ....
ഈ നിഴലും നിലാവും പോലെ....
നാമറിയാതെയൊരായിരം വേരുകൾ
ആത്മാവിലാകെ പടർന്നു നിന്നു...
ശരറാന്തൽ മിഴി മായും
ഒരു രാവിൻ കരയിൽ നാം
കലരാതെ അലിയാതെ
ഇഴ വേർപിരിഞ്ഞ പുഴ പോലെ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts