വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | റെക്സ് വിജയന് |
ഗാനരചന | വിനായക് ശശികുമാർ |
ഗായകര്‍ | സുചിത് സുരേശൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദുൽഖർ സാൽമൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 03 2013 03:34:27.
ദൂരേ ദൂരേ...തീയായ് പായേ... അകലെ അണയാദീപം സിരയിൽ പടരും ദാഹം പൊഴിയും കനവിൻ മേഘം വിങ്ങിപ്പൊങ്ങും വിണ്ണിൻ ചഷകം... കൈത്തുമ്പിൽ നീലാകാശം കൺമുന്നിൽ കത്തണ ലോകം ഏതേതോ വഴിനീളേ.... തോരാകാറ്റിൻ തൂവൽ തേരേറാം... ദൂരേ ദൂരേ...തീയായ് പായേ... ചടുലതാളം പോലെ... എരിയും മാനം ചാരേ.... നോവുകൾ തൊടും നേർത്ത നാളമായ്... ഓർമ്മയാകയോ.... വീണ്ടും മോഹാവേശം... ചൂടും മായാജാലം.... മായാജാലം.... കൈത്തുമ്പിൽ നീലാകാശം കൺമുന്നിൽ കത്തണ ലോകം ഏതേതോ വഴിനീളേ.... ദൂരേ ദൂരേ...തീയായ് പായേ... ചടുലതാളം പോലെ... എരിയും മാനം ചാരേ.... |