വിശദവിവരങ്ങള്‍ | |
വര്‍ഷം | 2013 |
സംഗീതം | എബി സാൽവിൻ തോമസ് |
ഗാനരചന | ഡി സന്തോഷ് |
ഗായകര്‍ | വിനീത് ശ്രീനിവാസന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഇന്ദ്രജിത് സുകുമാരൻ ,വിനീത് ശ്രീനിവാസന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 03 2013 07:09:28.
ഇരവിനോ പകലിനോ നിനവിനോ വേഗം ഇരവിനോ പകലിനോ നിനവിനോ വേഗം കനവിലെ കിളികൾതൻ ചിറകിനോ വേഗം... ഒഴുകിടും കാലമേ...ചേക്കേറാനിട തരൂ... നിൻ താളം പകർന്നു തന്നേ പോ... കണ്ണിൽ കാണ്മതെല്ലാം മായക്കാഴ്ച മാത്രം മിന്നും മിന്നി മായും മിന്നാമിന്നി പോലെ പോകവേ.... ഇരവിനോ പകലിനോ നിനവിനോ വേഗം കനവിലെ കിളികൾതൻ ചിറകിനോ വേഗം... ചെറുതാരമേ നീ...പൊലിയുന്ന പോലെ സ്വപ്നങ്ങൾ താനേ അണയുന്നുവോ.... എന്നുള്ളിലായിരം കനൽ എരിയുമ്പൊഴും ഗാനമായ് പൂവിടും നെഞ്ചിലെ നൊമ്പരം വാ സമയമേ നിൻ മനം അറിയുവാനാകുമോ.. നീയും ഞാനും തിരകളിലലിയുമ്പോൾ ഒഴുകിടും കാലമേ...ചേക്കേറാനിട തരൂ... നിൻ താളം പകർന്നു തന്നേ പോ... കണ്ണിൽ കാണ്മതെല്ലാം മായക്കാഴ്ച മാത്രം മിന്നും മിന്നി മായും മിന്നാമിന്നി പോലെ പോകവേ.. ഇരവിനോ പകലിനോ നിനവിനോ വേഗം കനവിലെ കിളികൾതൻ ചിറകിനോ വേഗം... |