കണ്ണില്‍ ആയിരം (ആസ്ക് (ആറ് സുന്ദരിമാരുടെ കഥ) )
This page was generated on April 27, 2024, 4:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംദീപക്‌ ദേവ്‌
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍സുചിത് സുരേശൻ ,അഖില ആനന്ദ് ,ദീപക്‌ ദേവ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2013 03:33:43.

കണ്ണിലായിരം അഴകുകൾ നിറഞ്ഞിടും
അതിൽ പുതിയ മധുരമിനി തിരഞ്ഞിടാം
പിന്നെ കൈകളാൽ പുണരുമൊരഴകുമായ്
തെല്ലൊന്നുരുണ്ടൊരീ ലോകം നീളേ കറങ്ങിടാം
നിറ നിറയും കനവിലായ്
ചിരാതായ് മുന്നിൽ വന്നുവോ...
വിരൽത്തുമ്പിൽ തലോടിടാം....ഇതെൻ സ്വപ്നമോ...
ഇനി വഴി മാറീ...പുതിയൊരു കണിയായി
കഥയിതുത്സമായ് മാറും വരും നാളുകളിനി...

തെന്നിപ്പാറിടുമൊരുപിടി കിളികളായ്
മെല്ലെ ചിറകിനാൽ പുലരിയിൽ പറന്നിടാം
പിന്നെ മുന്നിലായ് വിടരുമീ വഴികളിൽ
നിന്നും പുതിയൊരു വഴിയിനി തിരഞ്ഞിടാം...
മനമുണരും വരികളാൽ
തലോടുന്നതെന്റെ നെഞ്ചിലോ...
മിഴിക്കോണിൽ കിനാവായ് നീ
അണഞ്ഞീടുമോ....
ഇനി വഴി മാറീ...പുതിയൊരു കണിയായി
കഥയിതുത്സമായ് മാറും വരും നാളുകളിനി...
ഇതെൻ സ്വപ്നമോ...ഇതെൻ സ്വപ്നമോ...
ഇതെൻ സ്വപ്നമോ...ഇതെൻ സ്വപ്നമോ...
ഇതെൻ സ്വപ്നമോ...

റെഡി റെഡി റെഡി...പുഞ്ചിരിയുമായ്
ഈ വഴിയിൽ പതിയെ പോരൂ നീ...
അയാം റെഡി റെഡി റെഡി..
എവ്‌രി ഡേ അയാം റെഡി
ഈ വലയിൽ പതിയെ വീഴൂ നീ....

വെയിലുറയും വഴിയരികിൽ
ഒരു ചെറു തണലായ്‌
മഴ മെനയും വിരലുകളാൽ
കഥ പറയുമവൻ....
മലരുകളിൽ വിടരുമൊരാ
പുതു നറുമണമായ്...
മിഴിയകലേ..ഒരു മറവിൽ
ഇനി നറു ചിരിയായ്
വിരൽത്തുമ്പിൽ തലോടീടൂ
ഇതെൻ സ്വപ്നമോ....
(തെന്നിപ്പാറിടുമൊരുപിടി കിളികളായ്...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts