സ്വപ്നം ഇരുളല (ട്രാക്ക് )
This page was generated on May 14, 2024, 10:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസുമോദ് ശ്രീധര്‍
ഗാനരചനശരത്‌ വയലാര്‍ ,എം പി വേണു
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:21:16.

സ്വപ്നം....ഇരുളല മെഴുകിയ
പഴയൊരു തടവറയോ....
സ്വർഗ്ഗം...കുളിരല ചിതറിയ
പുതിയൊരു കലവറയോ....
(സ്വപ്നം....)
മധുവേറെയൂറും മോഹമേ....
എരിവേറെയുണ്ണും ദാഹമേ...
ഇനിയുണ്ടോ പ്രായം ഇങ്ങനെ...വാ...
ഇളമുറയുടെ...
സ്വപ്നം....ഇരുളല മെഴുകിയ
പഴയൊരു തടവറയോ....
സ്വർഗ്ഗം...കുളിരല ചിതറിയ
പുതിയൊരു കലവറയോ....

മാറൂ...വഴി മാറൂ...
തെന്നലു വേഗം നീ...
മാറി വഴി മാറി ജീവിതമിന്നാകെ
ഹോളി ഡേ...ജോളി ഡേ...
പ്രേമക്കുടങ്ങളേ കൂടാൻ വാ...
ഒന്നായ് ഇനി ഒന്നായ് റാപ്പിൽ നീന്തീടാം
തോളായ് ഒരു തോളായ് റാമ്പിൽ ചാഞ്ചാടാം
കണ്ണാകെ അമ്പാക്കി നീട്ടുന്ന കൗമാരമേ
ചൂടോടെ ചൂരോടെ ആടിപ്പാടും
യുവമുറയുടെ...
സ്വപ്നം....ഇരുളല മെഴുകിയ
പഴയൊരു തടവറയോ....
സ്വർഗ്ഗം...കുളിരല ചിതറിയ
പുതിയൊരു കലവറയോ....

നാണം കണിയാക്കും പെണ്ണൊരു പൂമഞ്ചം
നാണം കണികാണും ആണിനു രോമാഞ്ചം...
സ്വീറ്റി ഡേ...നോട്ടി ഡേ...
തേനിൻ കണങ്ങളേ ചേരാൻ വാ...
നെഞ്ചിൽ ഇടനെഞ്ചിൽ പ്രാവിൻ കിന്നാരം
എന്നും ഇനി എന്നും തൂവൽക്കൊട്ടാരം
കൈയെത്തി എന്തെന്തും കൊയ്യുന്ന കൗമാരമേ
വീറേറും ചോടോടെ തുള്ളിച്ചാടും
തലമുറയുടെ....
സ്വപ്നം....ഇരുളല മെഴുകിയ
പഴയൊരു തടവറയോ....
സ്വർഗ്ഗം...കുളിരല ചിതറിയ
പുതിയൊരു കലവറയോ....
(സ്വപ്നം....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts