കന്യാമറിയമേ തായേ ഞങ്ങള്‍ക്കെന്നാളും (ലില്ലി )
This page was generated on April 28, 2024, 4:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1958
സംഗീതംഎം എസ്‌ വിശ്വനാഥന്‍ ,ടി കെ രാമമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ടി എസ്‌ കുമരേശ് ,ശാന്ത പി നായര്‍ ,രേണുക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:12.

 കന്യാമറിയമേ തായേ ഞങ്ങള്‍-
ക്കെന്നാളും ആശ്രയം നീയെ
വിണ്ണിന്‍ പൊന്നുണ്ണിയെ മണ്ണില്‍ വളര്‍ത്തിയ
ധന്യമാതാവും നീയേ
ഞങ്ങള്‍ക്കെന്നാളുമാശ്രയം നീയെ

താപത്തില്‍ വീണവര്‍ ഞങ്ങള്‍- കൊടും
പാപം ചുമന്നവര്‍ ഞങ്ങള്‍
കൂപ്പുകൈമൊട്ടുമായ് നിന്തിരുപാദത്തില്‍
മാപ്പിരന്നീടും കിടാങ്ങള്‍
മാതാവിന്‍ പിഞ്ചുകിടാങ്ങള്‍

പൊന്നിന്‍ വിളക്കുകളില്ല നല്‍കുവാന്‍
സുന്ദരപുഷ്പങ്ങളില്ല
അമ്മതന്‍ കോവിലില്‍ പൂജയ്ക്കു മക്കൾതന്‍
കണ്ണുനീര്‍ത്തുള്ളികള്‍ മാത്രം വെറും
കണ്ണുനീര്‍ത്തുള്ളികള്‍ മാത്രം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts