വിണ്ണാകെ പൊന്നും മൂടി (ഒരു കുടുംബചിത്രം )
This page was generated on April 28, 2024, 1:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇന്ദ്രജിത് രമേഷ്
ഗാനരചനസുഭാഷ് ചേർത്തല
ഗായകര്‍അജയ് തിലക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കലാഭവൻ മണി
ഗാനത്തിന്റെ വരികള്‍
Last Modified: December 11 2012 02:52:22.

വിണ്ണാകെ പൊന്നും മൂടി
മണ്ണഴകില്‍ കതിരണിഞ്ഞു
വിണ്ണാകെ പൊന്നും മൂടി
മണ്ണഴകില്‍ കതിരണിഞ്ഞു....
ആ പൊന്നും ചൂടി...ആ കതിരും നുള്ളി
ഒഴുകിയെത്തും കന്നിപ്പെണ്ണിന്‍
മിഴിയെഴുതും കണ്ണിണയില്‍
പൂക്കാലം കളം വരച്ചു...കളിയായി...
ചേലഴകായി.....

കളകള ഗാനം എന്നോര്‍മ്മകളില്‍
അറിയാതെ ശ്രുതിയിട്ടു സ്മരണകളാല്‍...
കളകള ഗാനം എന്നോര്‍മ്മകളില്‍
അറിയാതെ ശ്രുതിയിട്ടു സ്മരണകളാല്‍...
കരിവള കിലുകിലെയെന്‍ ചാരെ ഗസലായി
പാടാത്ത പാട്ടുകളെന്‍ പ്രിയതമയായി...
പ്രിയതമയായി.....

പ്രിയമൊരു മോഹം പൊന്നോളങ്ങളായ്
പുഴയാകെ ഇതളിട്ടു അലഞൊറിയായ്...
പ്രിയമൊരു മോഹം പൊന്നോളങ്ങളായ്
പുഴയാകെ ഇതളിട്ടു അലഞൊറിയായ്...
വയലുകള്‍ കഥ പറയും ദൂരെ തുടി പാടി
മായാത്ത ശീലുകളായ് രാക്കിളി നാദം...
രാക്കിളി നാദം......


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts