വെള്ളിലകള്‍ കാവല്‍ നില്‍ക്കും (ഹൈഡ് ആന്റ് സീക്ക് )
This page was generated on April 27, 2024, 9:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരാജാമണി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍അച്ചു രാജാമണി ,റിയ രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,ദിവ്യദർശൻ ,നടാഷ ,കലാഭവൻ പ്രജോദ്
ഗാനത്തിന്റെ വരികള്‍
Last Modified: December 06 2012 04:00:50.

ആ...ആ...ആ...
വെള്ളിലകള്‍ കാവല്‍ നില്‍ക്കും നല്ലിളം പൂവേ..
നിന്നുള്ളിലെ തേന്‍ തുള്ളി എനിക്കല്ലേ...
ഓ...ഓ...വെള്ളിലകള്‍ കാവല്‍ നില്‍ക്കും നല്ലിളം പൂവേ..
നിന്നുള്ളിലെ തേന്‍ തുള്ളി എനിക്കല്ലേ...
ഹോ...എന്തു തരും....പകരമെനിക്കെന്തു തരും...
ചന്ദനനിലാവു നെയ്ത പുടവ തരും...
ഹോ...എന്തു തരും....പിന്നെയെനിക്കെന്തു തരും...
കുങ്കുമപ്പൂങ്കവിളിലൊരു ഉമ്മ തരും...

ആ....ഏതു തേരില്‍ വന്നിറങ്ങിയ ദേവകന്യ നീ..
ഏതു സ്വർ‌ണ്ണമാനിനെ തിരഞ്ഞു വന്നു നീ...
ഏതു തേരില്‍ വന്നിറങ്ങിയ ദേവകന്യ നീ..
ഏതു സ്വർ‌ണ്ണമാനിനെ തിരഞ്ഞു വന്നു നീ...
ഓ....മാനിനെയല്ല സ്വർ‌ണ്ണമാനിനെയല്ല..
ഒരു സ്നേഹമാനസം ചൊരിയും സൌരഭം തേടി
നിന്റെ സ്നേഹമാനസം ചൊരിയും സൌരഭം തേടി

ആ...ആ....ആ.....
ഏതു ഗാനകിന്നരന്റെ ചിത്രവീണ നീ
എതൊരീണം പാടുവാന്‍ പൊന്‍തന്തി മീട്ടി നീ....
ഏതു ഗാനകിന്നരന്റെ ചിത്രവീണ നീ
എതൊരീണം പാടുവാന്‍ പൊന്‍തന്തി മീട്ടി നീ....
ഞാനറിയാതെ ഇന്നു ഞാനറിയാതെ
എന്റെ ഈണമെല്ലാം എന്‍ പ്രിയനെ തേടി വരുന്നു...
ഒരു പ്രേമഗാനമായ് നിന്നില്‍ ഞാനലിയുന്നു..
(വെള്ളിലകള്‍ കാവല്‍ നില്‍ക്കും...)


 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts