പൂമഴ പുതുമഴ (ലാസ്യം )
This page was generated on May 18, 2024, 8:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎസ്‌ പി ഭൂപതി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍ശ്രീനിവാസ് ,ബി അരുന്ധതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2012 02:52:32.

പൂമഴ പുതുമഴ പുളകമഴ
പൂമേനി പൊതിയുന്ന കനകമഴ
(പൂമഴ പുതുമഴ...)
ഈ മഴയില്‍ ഈ തേന്‍മഴയില്‍
ഇന്ദ്രിയമഞ്ചും നനയുമ്പോള്‍
(ഈ മഴയില്‍...)
കഞ്ചുകമഴിയുന്നു സഖീ...
യൗവ്വനം പുളയുന്നൂ...(2)
(പൂമഴ പുതുമഴ...)

മെയ്‌പ്പീലികളില്‍ തങ്ങി മാറിലെ
മദനക്കൂമ്പുകള്‍ നുള്ളി
ആലിലവയറിലെ മൃദുഞൊറിവുകളില്‍
ആലിംഗന സുഖമറിഞ്ഞു്...
പൊക്കിള്‍ മൃദു ചുഴികളെ
മറ്റൊരു പൊയ്കയാക്കുമ്പോള്‍
ഞാനൊരു പാർവ്വതിയാകുന്നു
മനസ്സില്‍ ശരമുന കൊള്ളുന്നു
ഒരായിരം വികാരപുഷ്പങ്ങള്‍ വിടരുന്നു
മധുരം നിറയുന്നു....
(പൂമഴ പുതുമഴ...)

അരമണിമുത്തില്‍ മിന്നിത്തരിക്കും
തിരകളെയാകെ കിള്ളി
അനംഗമന്ത്രം മൂടിയൊരേലസ്സില്‍
അഞ്ചിതൾ പൂമ്പൊടി വിതറി
അധരപ്പൂമൃദുദലങ്ങളില്‍
അഗ്നിയായ് പടരുമ്പോള്‍
ഞാനൊരു പുഷ്പിണിയാകുന്നൂ
ആവേശം എന്നില്‍ നിറയുന്നു
ഒരായിരം ലാളനസുഖങ്ങള്‍ പകരുന്നു
കൌമാരം തുടിക്കുന്നു...
(പൂമഴ പുതുമഴ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts