അക്കിഴക്കേ മാനം (മാന്ത്രികന്‍ )
This page was generated on May 11, 2024, 6:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍കുമാരദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,രമേഷ് പിഷാരടി
ഗാനത്തിന്റെ വരികള്‍
Last Modified: October 07 2012 04:44:49.



 
കുളിരാട്ടക്കാറ്റേ കൂടെ വാ
കുയിലിന്നുണര്‍ത്താന്‍ പാടി വാ
പുഴമഞ്ഞുമ്മാഞ്ഞാ കുറുമാട്ടിപ്പെണ്ണേ
പുഴ മുങ്ങിക്കേറി വയലേ പോകാം
അല്ലിപ്പൂ ചൂടാല്ലോ
മല്ലിപ്പൂ ചൂടാല്ലോ

തംത നാന താനനാ താന നാന നാ (2)
അക്കിഴക്കേ മാനം പെണ്ണാളു്
ചാന്തു ചിന്തി ചേലില്‍ ചോപ്പണിഞ്ഞോളേ
അമ്പടത്തിന്‍ കുന്നേല്‍ അയ്യാഹേ
അമ്പരത്തും വെട്ടം പൊന്തി വന്നോളേ
മണ്ണോ മണ്ണു മണ്ണു തൊട്ടാല്‍ പൂക്കും
പൊന്നും കൊയ്ത്തും വാടി കണ്ണാളേ
തപ്പോ തപ്പു തപ്പുകൊട്ടിപ്പാടി
പാടം മാടം കാത്തിരുന്നോളേ
കിനാവൂരു പൂരമായി നമുക്കൊത്തുകൂടണ്ടേ
ചിരിച്ചെന്റെ കൂടെ വാ കൊതിപ്പിച്ചു നില്‍ക്കാതെ
അക്കിഴക്കേ മാനം പെണ്ണാളേ
ചാന്തു ചിന്തി ചേലില്‍ ചോപ്പണിഞ്ഞോളേ

ഒ...
മാട്ടുക്കുളമ്പടി തക തകവും
ഓട്ടുക്കുടമണി ഛിലുഛിലവും
തന താന തംത നാന തന നനനാ
നാട്ടുവഴിമരത്തണലുകളില്‍
കാറ്റുമൊഴിയുടെ മധുരവുമായി
ചെറുകാറ്റു മൊഴിയുടെ മധുരവുമായി
ഒരുങ്ങി നംനാടു് തുടിക്കും നെഞ്ചോടു്
മുഴങ്ങീന്നഗാനം കുറുകുഴലു്
കരിമേലമ്പാരി കഴകള്‍ മുത്താടും
കുടകള്‍ ഊരാകെ മിഴിവിരുന്നു്
കിനാവൂരു പൂരമായി നമുക്കൊത്തു കൂടണ്ടേ
ചിരിച്ചെന്റെ കൂടെ വാ കൊതിപ്പിച്ചു നില്‍ക്കാതെ
അക്കിഴക്കേമാനം പെണ്ണാളേ
ചാത്തു ചിന്തി ചേലില്‍ ചോപ്പണിഞ്ഞോളേ
കണ്ടില്ലേ കണ്ടില്ലേ പെണ്ണേ താലിക്കു് പൂവിട്ടു് ചേലില്‍
പൂവല്ലേ തേനല്ലേ പൂക്കള്‍ താമ്പാലത്തെ പാടത്തു്
കൊട്ടേലും വട്ടേലും നുള്ളി കുന്നോളം പൂകൊണ്ടേ
പോകാം പൂരത്തെ തേരെത്തും മുമ്പേ പൂരക്കാവിന്നോരത്തു്

തംത താന താനനാ താന നാന നാ (2)
പാടും അരുവികള്‍ പണിതു തരും വെള്ളിയരമണിയരയിലിടു്
തക താന തംതനന തന നനനാ
മീനവെയില്‍ മിനുമെനയരുളും തങ്കമണിയിഴകസവണിയു്
നറുതങ്കമണിയിഴകസവണിയു്
മഞ്ഞിന്‍ മെയ്യാരം തൊടുവാന്‍ സിന്ദൂരം തരുവേന്‍ മിന്നാരമിഴിയഴകു്
കൊലുസില്‍ മുത്തായി വിലസാന്‍ പൂത്താരം കൊതിച്ചേന്‍ മന്ദാരമലര്‍ക്കുടമേ
കിനാവൂരു പൂരമായി നമുക്കൊത്തു കൂടണ്ടേ
ചിരിച്ചെന്റെ കൂടെ വാ കൊതിപ്പിച്ചു നില്‍ക്കാതെ
അക്കിഴക്കേ മാനം പെണ്ണാളേ
ചാന്തു ചിന്തി ചേലില്‍ ചോപ്പണിഞ്ഞോളേ
അമ്പരത്തിന്‍ കുന്നേല്‍ അയ്യാഹേ
അമ്പരത്തും വെട്ടം പൊന്തിവന്നാളേ
മണ്ണോ മണ്ണു് മണ്ണു് തൊട്ടാല്‍ പൂക്കും
പൊന്നും കൊയ്ത്തു വാടി കണ്ണാളേ
തപ്പോ തപ്പു തപ്പു കൊട്ടി പാടി പാടം മാടം കാത്തിരുന്നോളേ
കിനാവൂരു പൂരമായി നമുക്കൊത്തു കൂടണ്ടേ
ചിരിച്ചെന്റെ കൂടെ വാ പഠിപ്പിച്ചു നില്‍ക്കാതെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts