പ്രിയമുള്ളരോര്‍മ്മയും (ഫാദേഴ്സ് ഡേ )
This page was generated on May 2, 2024, 4:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസജീവ് മംഗലത്ത്
ഗാനരചനബി ശ്രീരേഖ
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:42.

പ്രിയമുള്ളരോര്‍മയും ഇല്ലാതെ വേനലെന്‍
തനിയെ തളര്‍ന്നു നീ കാത്തുനില്‍ക്കുമ്പോള്‍
പ്രിയമുള്ളരോര്‍മയും ഇല്ലാതെ വേനലെന്‍
തനിയെ തളര്‍ന്നു നീ കാത്തുനില്‍ക്കുമ്പോള്‍
ഒരു മഴത്തുള്ളിതന്‍ വിരലിനാല്‍ തഴുകുവാന്‍
വെറുതെ എന്‍ സ്നേഹം കൊതിച്ചുപോകുന്നു(2)
പ്രിയമുള്ളരോര്‍മയും ഇല്ലാതെ വേനലെന്‍
തനിയെ തളര്‍ന്നു നീ കാത്തുനില്‍ക്കുമ്പോള്‍..

കടലിനുമേലെ മഴ പെയ്ത രാത്രിയില്‍
ജനലുകള്‍ ഞാന്‍ തുറന്നുറ്റു നോക്കുമ്പോള്‍
കടലിനുമേലെ മഴ പെയ്ത രാത്രിയില്‍
ജനലുകള്‍ ഞാന്‍ തുറന്നുറ്റു നോക്കുമ്പോള്‍
അകലേ...........
അകലെ നിന്‍ പറയാത്ത ദുഃഖങ്ങളൊക്കെയും
തിരമാലകള്‍ പോലെ മൌനമായ് തേങ്ങി(2)
പ്രിയമുള്ളരോര്‍മയും ഇല്ലാതെ വേനലെന്‍
തനിയെ തളര്‍ന്നു നീ കാത്തുനില്ക്കുമ്പോള്‍

പറയുവനാശിച്ച വാക്കുകളൊക്കെയും
വിറയാര്‍ന്ന ചുണ്ടുകള്‍ മറവിയില്‍ തേടി
പറയുവാനാശിച്ച വാക്കുകളൊക്കെയും
വിറയാര്‍ന്ന ചുണ്ടുകള്‍ മറവിയില്‍ തേടി
വിടവാങ്ങലിന്‍ നേരം മിഴി കൂട്ടിമുട്ടാതെ
പിരിയുവാന്‍ മാത്രമോ നാം കണ്ടുമുട്ടി(2)
പ്രിയമുള്ളരോര്‍മയും ഇല്ലാതെ വേനലെന്‍
തനിയെ തളര്‍ന്നു നീ കാത്തുനില്‍ക്കുമ്പോള്‍
ഒരു മഴത്തുള്ളിതന്‍ വിരലിനാല്‍ തഴുകുവാന്‍
വെറുതെ എന്‍ സ്നേഹം കൊതിച്ചുപോകുന്നു(2)

പ്രിയമുള്ളരോര്‍മയും ഇല്ലാതെ വേനലെന്‍
തനിയെ തളര്‍ന്നു നീ.. കാത്തുനില്‍ക്കുമ്പോള്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts