അയലത്തെ സുന്ദരിയേ (ഫീമെയില്‍ ഉണ്ണികൃഷ്ണന്‍)
This page was generated on April 28, 2024, 10:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഷാജി സുകുമാരൻ
ഗാനരചനകൈതപ്രം
ഗായകര്‍വിജയ്‌ യേശുദാസ്‌ ,രാജലക്ഷ്മി അഭിരാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:37.

അയലത്തെ സുന്ദരിയേ...അനുരാഗത്താഴ്വരയോരം
പ്രണയമഴക്കുളിരായ് പോരാമോ.....(അയലത്തെ....)
നെഞ്ചില്‍ നനവുള്ളൊരു നിനവായ് വരാമോ....
ഇളമഴ കൊഴിയണ കുളിരില്‍
കുളിരല ഇളകണ കാറ്റില്‍..(ഇളമഴ..)
കുടവട്ടത്തണലില്‍ കൂടാം ഞാന്‍...
അയലത്തെ സുന്ദരിയേ...അനുരാഗത്താഴ്വരയോരം
പ്രണയമഴക്കുളിരായ് പോരാമോ......

മോഹമഞ്ജീരങ്ങള്‍ നിന്‍ കാല്‍ തലോടും പോലെ
തീരത്തെ പൂന്തിരകള്‍ തഴുകുമ്പോള്‍
സ്നേഹതീരം തേടി കുളിരോളമിളകും പോലെ
മൌനത്തിന്‍ ഗാനമിതാ പാടാം ഞാന്‍
മെയ്യായ് നിനക്കുവേണ്ടി പാടാം ഞാന്‍
വസന്തരാഗം.....
ആഷാഢനിലാവായെന്‍ ആത്മാവിന്‍ രാഗങ്ങള്‍
ആഷാഢനിലാവായെന്‍ ആത്മാവിന്‍ രാഗങ്ങള്‍
അഷ്ടമുടിക്കായലില്‍ വീഴുന്നൂ....പ്രേമം
ഇഷ്ടസഖീ നിന്നെ തേടുന്നു..
അയലത്തെ സുന്ദരിയേ...അനുരാഗത്താഴ്വരയോരം
പ്രണയമഴക്കുളിരായ് പോരാമോ....

സാലഭഞ്ജികപോലും മണിവീണമീട്ടും കനവില്‍
കാവ്യകലാസൌരഭമായ് പോരാമോ..
വാനവില്ലിന്‍ അഴകായ് വിണ്‍ രാജവീഥിയിലൂടെ
വാർമുകിലിൻ പൂഞ്ചിറകില്‍ പാറി വരാം
പാടാന്‍ പദങ്ങളെന്തിനു നീയില്ലേ..
സുവര്‍ണ്ണസന്ധ്യേ....
ശൃംഗാര പദമാടാന്‍ സ്വപ്നങ്ങള്‍ വിടരുന്നു
ശൃംഗാര പദമാടാന്‍ സ്വപ്നങ്ങള്‍ വിടരുന്നു
സംഗീതസ്വരലയമുണരുന്നൂ..പ്രണയം
സ്വർഗ്ഗത്തിന്‍ തംബുരു മീട്ടുന്നു ....
(അയലത്തെ സുന്ദരിയേ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts