വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | സോഹൻ റോയ് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:29.
തൊട്ടടുത്തു നീയണഞ്ഞിട്ടും കൈയെത്തുമെന്നു ഞാന്‍ നിനച്ചിട്ടും ഈ മൌനശാലയില് ആരുമറിയാതെ അന്യരെപോലെ നാമകന്നു നിന്നു വെറുമന്യരെപ്പോലെ നാമകന്നു നിന്നു.. (തൊട്ടടുത്തു) കാലമൊരുക്കിയ വല്മീകത്തില് കനവുകളെരിയും കല്‍വിളക്കില്‍ (കാലം ) തിരിയുടെ വേദന തീയറിഞ്ഞാല് ദീപം പൊലിഞ്ഞുപോകും സ്നേഹദീപം പൊലിഞ്ഞുപോകും ദീപം പൊലിഞ്ഞുപോകും (തൊട്ടടുത്തു ) പ്രണയസാഗര വെണ്‍തിര തഴുകും പവിഴമോഹന ദ്വീപുകളില്‍ (പ്രണയ ) കരയുടെ വേദന കടലറിഞ്ഞാല് തിരയടിയൊച്ച നിലയ്ക്കും മോഹ തിരയടിയൊച്ച നിലയ്ക്കും തിരയടിയൊച്ച നിലയ്ക്കും (തൊട്ടടുത്തു ) |