കൈ ഒന്നടിച്ചേൻ (ഡോക്ടർ ലൗ )
This page was generated on April 28, 2024, 12:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവിനു തോമസ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,റിമി ടോമി ,സി ജെ കുട്ടപ്പന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:11.
 
കൈയ്യിൽ കാശുണ്ടോ ലോകം കൂടെ
കൈയ്യിൽ കാശില്ലേൽ ശോകം കൂടെ
പണത്തിനു വാങ്ങീടാൻ കരുത്തു പോരാ നേരത്തെ
മനസ്സിന്റെ മായാജാലം സ്നേഹം നീ
മനുഷ്യന്റെ ദൈവം നീ നമോ നമോ

കൈ ഒന്നടിച്ചെൻ കൂട്ടുകാരാ നേരം പോക്കിനു പാടാൻ വാ
കൈ ഒന്നടിച്ചെൻ കൂട്ടുകാരീ താളമിട്ടു നീ ആടാൻ വാ
ഹേയ് കാഞ്ചിനാട്ടിൻ കാഞ്ചീ
പാണ്ടിനാട്ടിൻ പാട്ടീ
കൂട്ടമോടെ ആറാടീടാം
തിരുകട്ടെ തിരുകട്ടെ ശിങ്കാരിമേളം
കൊട്ടിക്കൊട്ടി പാടിക്കോ താളം തട്ടി ആടിക്കോ
തട്ടിത്തട്ടി മേളം തട്ടി ആടിപ്പാടിക്കോ
കൂടിക്കോ കൂടേ കൂടിക്കോ
ഈ നേരമ്പോക്കിൽ താളം തട്ടി തുള്ളിച്ചാടിക്കോ

പൂരം ഈ നേരം നാം തീരാൻ വഴി തേടല്ലേ
തോഴരേ ഒരു തേരിലായ് ഇനി വിണ്ണിൽ കറങ്ങാൻ തോന്നീല്ലേ
പൂവൽ തളിരുള്ള ചിന്തയിൽ ഉലകാകെ ചിറകുള്ള തോണിയിൽ
എന്നുമേ ഇനിയെന്നുമേ ഒരു മെയ്യായ് പറന്നു ചെല്ലേണ്ടേ
നന്മയാകെ കൊയ്യാനോ തിന്മ ദൂരെ മായാനോ
നമ്മളൊന്നായ് മാറുന്നില്ലേ
തങ്ങളുക്കു തുമ്പിലിന്നു പങ്കു വെച്ച് നീതി നേടി
കൊട്ടിക്കൊട്ടി താളം തട്ടി
കൊട്ടിക്കൊട്ടി താളം തട്ടി ആടിപ്പാടിക്കോ
കൂടിക്കോ കൂടേ കൂടിക്കോ
ഈ നേരമ്പോക്കിൽ താളം തട്ടി തുള്ളിച്ചാടിക്കോ

കാറ്റേ നീ കൈ തൊട്ടാൽ കാടും പദമാടില്ലേ
മേട്ടിലെ മലമേട്ടിലെ ഇളം ചെല്ലം ചിലമ്പായ് മാറൂല്ലേ
മെല്ലെ വനമുല്ലച്ചില്ലയിൽ ചിരിയാകെ വിടരുന്ന കാണുവാൻ
തെന്നലേ മണിത്തെന്നലേ കുളിരെങ്ങും ചുരന്നു പാറൂല്ലേ
കാറ്റു മൂളും ശീലാകെ
ആ.....ആ...ആ..ആ...
ഹേയ് കാറ്റു മൂളും ശീലാകെ ഏറ്റു മൂളാനീ നമ്മൾ
വട്ടമിട്ടു കൈകൊട്ടുന്നേ
ഉള്ളിലുള്ള മോദരാഗം മേളമോടേ താളമാടി
കൊട്ടിക്കൊട്ടി പാടിക്കോ താളം തട്ടി ആടിക്കോ
തട്ടിത്തട്ടി മേളം തട്ടി ആടിപ്പാടിക്കോ
കൂടിക്കോ കൂടേ കൂടിക്കോ
ഈ നേരമ്പോക്കിൽ താളം തട്ടി തുള്ളിച്ചാടിക്കോ

കൊട്ടിക്കൊട്ടി താളം തട്ടി
കൊട്ടിക്കൊട്ടി താളം തട്ടി ആടിപ്പാടിക്കോ
കൂടിക്കോ കൂടേ കൂടിക്കോ
ഈ നേരമ്പോക്കിൽ താളം തട്ടി തുള്ളിച്ചാടിക്കോ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts