വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,കോറസ് |
രാഗം | രേവതി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 12 2013 05:16:07.
മുരഹരമുരളീ ഗോവിന്ദാ....(2) സാമഗാനലോലാ.....ശ്യാമവര്‍ണ്ണകൃഷ്ണാ....(2) നെറുകയിലണിയുകയീ...ശ്രീതിലകം...ആ..ആ...ആ.... സാമഗാനലോലാ.....ശ്യാമവര്‍ണ്ണകൃഷ്ണാ....(2) ആ..ആ...ആ....മുരഹരമുരളീ ഗോവിന്ദാ.... മുരഹരമുരളീ ഗോവിന്ദാ.... ഓംകാരസാരം ഇതള്വിരിയും പുലരികളില്‍ (2) നിന്റെയീ സ്വരശംഖിലുണര്ന്നൊരു പുണ്യമാം ജലതീര്ത്ഥമണിഞ്ഞു..... മൌലിയില് വനചന്ദ്രിക ചാര്‍ത്തിയ പീലിയായ് ലയനീലമണിഞ്ഞു ..... ശ്രീലമാം രാത്രിയില്‍ ലോലമായ് പാടി ഞാന്‍ ശ്രീ ഹരേ...........വരമരുളൂ....... ഓം ജയ ജയ ഹരി....ഓം ജയ ജയ ഹരി....(4) ആ ..ആ ...ആ ....മുരഹരമുരളീ ഗോവിന്ദാ.... മുരഹരമുരളീ ഗോവിന്ദാ.... ഏകാന്തയാമം തിരിയെരിയും ഇരുൾമുറിയില്‍ (2) നെഞ്ചിലെ പ്രിയശാരിക പാടിയ കീര്‍ത്തനം നറുചന്ദനമായി... നോവുമെന്‍ മിഴിനീര്മണിയെല്ലാം ശ്യാമയാം യമുനാനദിയായി...... മൂകമാം വീണയില്‍ താന്തമായ് പാടി ഞാന്‍ ശ്രീ ഹരേ...........വരമരുളൂ....... ഓം ജയ ജയ ഹരി....ഓം ജയ ജയ ഹരി....(4) (ആ..ആ ...ആ ....മുരഹരമുരളീ.......) |