വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | എസ് ബാലകൃഷ്ണന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 10 2013 06:07:24.
പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാർത്താം മഞ്ഞണിപ്പൂവൽ പൊൻനിലാവേ.... മാരിവിൽത്തൂവൽ തേൻപിറാവേ... ദൂരേ ദൂരേ പൂക്കാക്കൊമ്പിൽ കൂകും കോകിലമായ് ഞാൻ നിന്നെ തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പിൽ ഊയലിടാം.... (പൊന്നും പൂവും...) കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂടു് തേടിടാം കന്നിക്കസവിട്ടൊരാടകൾ മിന്നായം മെയ്യിൽ മൂടിടാം നിന്നെ ഞാനെൻ നെഞ്ചിലെ മിന്നാ മിന്നി ആക്കിടാം പിന്നെ ഞാൻ നിൻ ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം... പൂത്തൊരുങ്ങും പൂങ്കുരുന്നേ ചന്ദനക്കാറ്റിൽ ചാഞ്ഞുറങ്ങു്... ചന്ദനക്കാറ്റിൽ ചാഞ്ഞുറങ്ങു്... (പൊന്നും പൂവും...) പൂമാനപ്പൂന്തിങ്കൾ പൊയ്കയിൽ പാൽത്തുള്ളി തൂവും രാത്രിയിൽ കണ് ചിമ്മി താണാടും താരകൾ വിൺകോണിൽ ചായും മാത്രയിൽ നിന്നെ ഞാനെനുള്ളിലെ കാണാമുത്തായ് കാക്കവേ പിന്നെ നീയെൻ മാറിലെ മാറാച്ചൂടായ് മാറവേ ചെമ്മുകിലിൻ പുൽത്തടുക്കിൽ ചേർന്നുറങ്ങാനും നാണമായോ... ചേർന്നുറങ്ങാനും നാണമായോ... (പൊന്നും പൂവും...) |