വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ശ്രീനിവാസ് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | അല്‍ക്ക അജിത് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:41.
ചിറകെങ്ങു വാനമെങ്ങു പൂക്കളെങ്ങു കിളികളേ (2) പതിരായ് കൊഴിഞ്ഞ കാലമെത്ര നീറിയിതു വരെ ഇനി വരികില്ലേ തേരൊലിയായ് ഇരുളല മായും വാരൊളിയായ് പ്രഭാതമേ..... പ്രഭാതമേ തെളിയുക നീളേ (ചിറകെങ്ങു....) ചിറകുകളായി പ്രിയമൊഴികൾ ഗഗനവുമേകി കാമനകൾ (2) ഒരു സ്നേഹഗീതമായി മാറുമീ പ്രപഞ്ചമായ് മലർവാടിയിൽ പറന്നുയർന്നു പാടിയാടിടാം ഒരു സ്നേഹമാക്കി നാൾ വിളഞ്ഞ കതിരു നൽകിയോ (ചിറകെങ്ങു....) മലരിതൾ പോലെ വിരിയുകയായ് ഒരു നവഭാവം നിനവുകളിൽ (2) ഒരു മഞ്ഞുതുള്ളിയുള്ളിനുള്ളിൽ വന്നു വീഴവെ അതിലീ പ്രകാശവർണ്ണ രേണു മിന്നി നിൽക്കയായ് ഒരു ഭാവഗീതമായ് മനസ്സു വാർന്നു ഗീതയായ് (ചിറകെങ്ങു....) |