കെഴക്കുദിക്കണ (ചെങ്കടൽ)
This page was generated on May 22, 2024, 7:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍ഐഎൽ ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 10:45:59.

ഓ....ഓ....ഓ....
കെഴക്കുദിക്കണ വെളക്കുകണ്ടോ
മലങ്കുറത്തിപ്പെണ്ണാളേ...
തിനകൊയ്യാന്‍ വാ...
ആരാവാരം കോരിത്തരിക്കും
മലവാരപ്പാടം നീളെ
കതിരാടാറായ്.....(ആരാവാരം ....)
(കെഴക്കുദിക്കണ....)

മേലേമാടത്തെ രാക്കൊമ്പില്‍
കിളികളുണരുകയായ്...
ആരിയന്‍ കാവിലെ പൊന്മേട്ടില്‍
ചോതിയുറയുകയായ്
കുളിരുറങ്ങും കരളിലേതോ
കനവു പാടുകയായ്‌...
ഇളമുളം കുഴലുകള്‍
മന്ത്രമോതുകയായ്...
ആരിയോരവമായ് എങ്ങും
ഒരാരിയോരവമായ്....(2)
(കെഴക്കുദിക്കണ....)

കണ്ണീരാറ്റിലെ കൈവള്ളം
തീരമണയണ്ടേ....
ആയിരവല്ലി പൊന്‍മാടം
കൊയ്തു നിറയണ്ടേ....
കൈ നിറഞ്ഞും പൊലി വിളഞ്ഞും
പറകളണിയണ്ടേ.....(കൈ നിറഞ്ഞും....)
ആരിയോരവമായ് എങ്ങും
ഒരാരിയോരവമായ്....(2)
(കെഴക്കുദിക്കണ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts