വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | മിഥുൻ ഈശ്വർ |
ഗാനരചന | റോയ് പുറമഠം |
ഗായകര്‍ | രാഹുല്‍ നമ്പ്യാര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 12 2013 17:27:45.
പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമൊരു ഗാനം ഞാന്‍ അറിയുമോ ഈ സംഗീതം... അലിയുമോ എന്‍ നെഞ്ചോരം(പൊന്നേ...) മഞ്ഞുമൂടുമീ ...കുന്നിറങ്ങി നീ... പൊന്നു പൂത്തപോല്‍ ....പെയ്തിറങ്ങിയോ.... മഞ്ഞുമൂടുമീ...കുന്നിറങ്ങി നീ... പൊന്നു പൂത്തപോല്‍....പെയ്തോ എന്നില്‍ നീ... (പൊന്നേ നിന്നോര്‍മ്മകളില്‍....) ആ....ആ...ആ...ആ.... പതിവായി നിന് പടിവാതിലില്‍ തിരിയേന്തി നിൽക്കുന്നൊരെൻ സ്നേഹമേ... പൊന്‍ തൂവലാല്‍ നിന് മലർച്ചില്ലയില്‍ ... അറിയാതെ ഞാന്‍ തീര്‍ത്ത കളിവീട്ടിലും മാരിവില്‍ വീണ്ടും മറയുന്നതെന്തേ... നനവാര്‍ന്ന മൌനം നിറയുന്നുവോ... കരളിലെയിഴകളിലൊഴുകിവരുന്നതു നീയല്ലേ.... കനകനിലാവിന്‍ തേരുതെളിക്കുവതാരോ.... പൊന്നേ നിന്നോര്‍മ്മകളില്‍ പാടാമൊരു ഗാനം ഞാന്‍ അറിയുമോ ഈ സംഗീതം... അലിയുമോ എന്‍ നെഞ്ചോരം ഹിമബിന്ദുപോൽ കുളിര് നെറ്റിയില്‍ പ്രിയമോടെ ചാർത്തിച്ചു മൃദുചുംബനം അകലുന്നുവോ നിന് കാലൊച്ചയും ആത്മാവില്‍ നീ തന്ന പുളകങ്ങളും പൊയ്പ്പോയ രാവും നീയാം നിലാവും നീറുമെന്‍ നെഞ്ചില്‍....തഴുകുന്നുവോ... കരിമിഴിയഴകിനൊരഞ്ജനമെഴുതിയതാരാരോ ... ചന്ദനഗന്ധമണിഞ്ഞുവരുന്നതു നീയോ..... പുതു പൂങ്കാറ്റോ..... (പൊന്നേ നിന്നോര്‍മ്മകളില്‍....) |